
അഗ്നിയും
ഞാന്‍
മെഴുകുതിരിയും
പ്രണയം
നിന്നെ
എന്നില്‍
കൊളുത്തി
നാം
ഒരാത്മാവായ്
എരിഞ്ഞു
ദഹിച്ചു
കത്താന്‍ തുടങ്ങി
നീ
എരിഞ്ഞെരിഞ്ഞു
ജ്വാലയായി
ഞാന്‍
ഉരുകിയുരുകി
ഇല്ലാതായി
ഒടുവില്‍
നീ
പ്രകാശമായ്
സ്വര്‍ഗത്തിലേക്കും
ഞാന്‍
കറുത്ത പുകയായ്
നരകത്തിലേക്കും
യാത്രയായി
അവൾക്ക് പ്രകാശമായ് സ്വര്‍ഗത്തിലേക്കു പോവാൻ അവന്‍ കറുത്ത പുകയായ് നരകയാത്ര ചെയ്യുന്നു എന്നത് പ്രണയത്തെക്കുറിച്ചുള്ള നല്ല നിരീക്ഷണമാണ്.
ReplyDeleteലളിതമായ വരികളിലെഴുതിയ നല്ല കവിത.....