ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday 2 November 2010

ഒരേ കടല്‍....

നീയൊരു
കടലാണ്
അസ്വസ്ഥ മേഘങ്ങള്‍
പറന്നു നടക്കുന്ന
ആകാശത്തിനു കീഴെ
കൊച്ചു കാറ്റില്‍
തിരയടിക്കുന്ന
ഒരു നീലക്കടല്‍

ഇളം നിലാവിന്‍റെ
ഘനമാരിയില്‍
ചിലപ്പോള്‍
ഇന്ദ്രനീലതുള്ളികളിലെവിടെയോ
വഴി തെറ്റിയെത്തുന്ന
പരല്‍ മീനുകളാണ്
എന്നെയിവിടെയെത്തിച്ചത്

എന്‍റെയുള്ളില്‍
കൊടുങ്കാറ്റും
പേമാരിയുമുദിക്കുന്നത്
ഈ കടലില്‍ നിന്നാണ്
വഴി പിരിഞ്ഞു പോകുന്ന
കൊതുമ്പു വള്ളങ്ങളില്‍
ഇളം കാറ്റിന്‍റെ
ലവണഗാനം തേവുന്നത്‌
കനിവുറ്റ ഈ കടലാണ്


ചന്ദ്രകാമനയുടെ
കാണാകണ്ണിലേക്കു
പലപ്പോഴും
കടല്‍ ഇരമ്പി ഉയരാറുണ്ട്
എങ്കിലും
ഓര്‍ക്കുമ്പോള്‍
ഒരു സങ്കടം മാത്രം
കടല്‍ അവസാനിക്കുന്നിടത്ത് നിന്ന്
തുടങ്ങുന്നത്
ആകാശമാണല്ലോ!

നിനക്കറിയാമായിരുന്നു
എനിക്കെന്താണ്
എന്നും പറയാനുള്ളതെന്ന്
എന്‍റെ സ്വപ്നശലഭങ്ങള്‍
നെയ്തു കൂട്ടിയ വസന്തവും
നീ അറിഞ്ഞു

എങ്കിലും
കാര്‍മേഘങ്ങള്‍
കുമിഞ്ഞു കൂടിയ
ആകാശനീലിമ പോലെ
തിരകള്‍ ഒടുങ്ങാത്ത മനസ്സിന്‍റെ
കോണില്‍
ഒരു നീല നിലാവായ് നീ
നിന്‍റെ  ഹൃദയത്തുടിപ്പുകള്‍
തൊട്ടരികില്‍....
പതുക്കെ...
ഇഷ്ടമാണ്.....നിന്നെ....!

4 comments:

  1. ഇഷ്ടമാണ്.....നിന്നെ....!

    അതെ ഒരു കടലാണ്

    ReplyDelete
  2. ഇഷ്ടവും സ്നേഹവും നീലകടല്പോലെ വിശാലമാവട്ടെ
    കടല്‍ അവസാനിക്കപെടുന്നിടത്ത് തുടങ്ങുന്ന ആകാശം പോലെ
    മനോഹരമാവട്ടെ

    ReplyDelete
  3. ചന്ദ്രകാമനയുടെ കാണാക്കണ്ണിലേക്ക്.... -അതിമനോഹരമായിരിക്കുന്നു ഈ ബിംബകൽപ്പന.

    നിനക്കറിയാമായിരുന്നു
    എനിക്കെന്താണ്
    എന്നും പറയാനുള്ളതെന്ന്
    എന്‍റെ സ്വപ്നശലഭങ്ങള്‍
    നെയ്തു കൂട്ടിയ വസന്തവും
    നീ അറിഞ്ഞു.......

    ഭാവസാന്ദ്രമായൊരു പ്രണയഗീതമായി ഞാനിതു വായിക്കുന്നു.....

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...