ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday 7 December 2010

കാനനപ്രവേശം -രണ്ടാം ഖണ്ഡം

ഇരുട്ടിലൂടെ ഒരാള്‍ 
കോസല ദേശത്തിന്‍റെ
ചുവന്ന മണ്ണിലൂടെ
സൂര്യവംശ സമൃദ്ധിയുടെ
ഓര്‍മകളില്‍ മുഴുകി
ഹരിശ്ചന്ദ്രന്‍റെ
സത്യവും ഘോഷിച്ച് 
രഘുവംശാവലിയുടെ
പൈതൃകം പേറി
ദശരഥന്‍റെ
കാലടികളും പിന്നിട്ടു
സരയുവിന്‍റെ
തീരവും താണ്ടി
ഇരുട്ടിലൂടെ ഒരാള്‍..
"ആരാ...?"
"ഞാന്‍ രാമന്‍"
"അങ്ങ് ഈ രാവില്‍....?
"കാട്ടിലേക്ക്"
"വ്യാഴവട്ടത്തിലധികം കഴിഞ്ഞിട്ടും... വീണ്ടും?"
"വേണ്ടി വന്നു"
തിരിഞ്ഞു നിന്നൊരു
ബാണം തൊടുത്തു
പിന്നെ ഇരുട്ടിലേക്ക്
വീണ്ടും കാട്ടിലേക്ക്...

3 comments:

  1. നാട് അത്ര നന്ന് ,അല്ലെ..! കവിത നന്നായിട്ടുണ്ട്.

    ReplyDelete
  2. നന്നായിട്ടുണ്ട് , രാമന്റെ തിരിച്ചു വരവ്

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...