ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Monday 3 October 2011

നന്ദി സൗഹൃദമേ നന്ദി....

 ഒട്ടും വിചാരിച്ചതല്ല, കാലങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു കൂടിച്ചേരല്‍ ഉണ്ടാകുമെന്ന്. കാലിക്കറ്റ്‌ യൂനിവേര്‍സിറ്റി കാന്‍റീന്‍  മുറ്റത്തെ പേരാലിന്‍റെ ചുറ്റുതറയില്‍ ഓര്‍മകളുടെ വേലിയേറ്റങ്ങളുമായി ഞങ്ങള്‍ നാലുപേര്‍. തൃശൂര്‍ പൂരനഗരിയിലെ  ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഇതുപോലൊരു ആല്‍ത്തറയില്‍ ഇതേ കൂട്ടം ഒരിക്കല്‍ ഇരുന്നിട്ടുണ്ട്. അതിനും മുമ്പ് കണ്ണൂര്‍ യൂനിവേര്‍സിറ്റി കാമ്പസിന്‍റെ മുന്നില്‍ ഊഞ്ഞാല്‍പ്പടി പോലെ താഴ്ന്നു കിടന്ന ഒരു മരക്കൊമ്പിലും. അന്നഞ്ചു പേര്‍. 
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിതള്‍ കൊഴിഞ്ഞു പോയിരിക്കുന്നു. ഹേമന്തത്തെ വരവേല്‍ക്കാന്‍ വസന്തത്തില്‍ തളിര്‍ത്തു വിരിഞ്ഞ അഞ്ചിതള്‍പൂവില്‍ നിന്നൊരിതളിന്‍റെ അനിവാര്യമായ പൊഴിച്ചില്‍.
ചില പിന്‍മടക്കങ്ങള്‍ അങ്ങിനെയാണ്, അറിയാത്ത തുരുത്തുകളിലേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോള്‍ ആദ്യത്തെയൊരന്ധാളിപ്പ്, പിന്നെ ഒരു നിഷേധിയെപ്പോലെ മനസ്സിനെ ഫാന്‍റസികളിലേക്ക് മേച്ചു വിടുന്നു, പിന്നെ പിന്നെ മടുപ്പിന്‍റെ കുപ്പായമണിഞ്ഞു ഒരു പാകപ്പെടലിന്‍റെ ജീവിതപ്പെട്ടു പോകല്‍...  
ഓര്‍മ മരുന്നും ഒപ്പം മാരണവും ആകുന്ന ചില നേരങ്ങള്‍, നേരറിവുകള്‍‍, നെരിപ്പോടുകള്‍...
ഇനിയും പൊഴിയുവാന്‍ ഋതുഭേദങ്ങള്‍ക്ക് കാതോര്‍ത്ത്‌ ശേഷിക്കുന്ന ഇതളുകള്‍....

സൗഹൃദമേ.....
നിങ്ങളെ
ന്‍റെ പ്രാണനുതിര്‍ന്നു വിങ്ങി തുടങ്ങിയ ഉള്ളിന്‍റെ പൊള്ളലില്‍ തളിച്ച് പോയ തീര്‍ത്ഥം പുനര്‍ജ്ജനിയുടെ നാമ്പുകള്‍ മുളപ്പിച്ചു. അതില്‍ ഇലകളും പൂക്കളും കനികളും ഉണ്ടായി. വേരുകള്‍ മണ്ണിന്‍റെ മാറിലേക്ക് ആഴ്ത്തി അത് നിലയുറപ്പിച്ചു. നിങ്ങള്‍ പകര്‍ന്ന സ്നേഹത്തിന്‍റെ ധാതുവൂറ്റി പല ശിഖരങ്ങളായി പടര്‍ന്നു. 

സൗഹൃദമേ...
ആയുസ്സി
ന്‍റെ കണക്കുപുസ്തകത്തില്‍ ജീവിതാഭ്യാസത്തിന്‍റെ സൂത്രവാക്യങ്ങള്‍ ഒന്നുമില്ലാത്ത, മത്സരത്തിന്‍റെ കുറുക്കുവഴികള്‍ അടയാളപ്പെടുത്താത്ത ഏതാനും താളുകള്‍ നിങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. അലയും നിലാവും പൂക്കളും പൂമ്പാറ്റയും പാട്ടും കവിതയും പരിഭവവും പരാതിയും ഒക്കെ ചേര്‍ന്ന്  ജലച്ചായത്തില്‍ തീര്‍ത്ത ഒരു സുന്ദരചിത്രം പോലെ പല വര്‍ണങ്ങള്‍ ചാര്‍ത്തിയ താളുകള്‍...

സൗഹൃദമേ...
നിങ്ങള്‍ക്കെങ്ങനെയാണ് ഞാന്‍ നന്ദി കാണിക്കേണ്ടത്? വഴി മറന്നു മറവിയിലേക്ക് നടന്നു പോകുന്ന പഥിക
ന്‍റെ പിന്നില്‍ ഒരു ഒറ്റത്തിരി റാന്തലുമായി വന്നു നല്ല ഓര്‍മകളുടെ നിലാപെയ്ത്തില്‍ കുളിച്ച ലക്ഷ്യവിതാനത്തിലേക്ക് തിരികെ നടത്തിയതിന്, അക്ഷരക്കൂട്ടുകള്‍ക്കൊപ്പം ആഘോഷക്കൂട്ടുകളൊരുക്കി ഒരു ഉത്സവകാലം സമ്മാനിച്ചതിന്, കരുതലും കാമനയും പ്രണയവും വിരഹവും വിഷാദവും എല്ലാം ചേര്‍ത്ത ഒരു  വിശേഷകൂട്ട് ഒരുക്കി ഇനിയും നിര്‍വ്വചിക്കപ്പെടേണ്ടതായ ഒരു സവിശേഷ ബന്ധം (അതോ ബന്ധനമോ?) കൊരുത്ത് തമ്മില്‍ തമ്മില്‍ കാത്തതിന്,

സൗഹൃദമേ...
പകരം തരാന്‍ ഈയുള്ളവന്‍റെ കയ്യിലെന്തുണ്ട്? പുറംപൂച്ചിനാല്‍ തീര്‍ത്ത  സിരകളും ഗര്‍വ്വിന്‍റെ അശുദ്ധി പേറും ചുവപ്പിനെ വഹിക്കുന്ന ധമനികളും നിറഞ്ഞ ഒരു മിടിക്കുന്ന മാംസപിണ്ഡ മല്ലാതെ!  ഇതെടുത്തു കൊള്‍ക, ഓരോ മിടിപ്പും നിങ്ങള്‍ക്കുള്ള ഈയുള്ളവന്‍റെ  നന്ദി പ്രഘോഷണമാകട്ടെ. 

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. നല്ല പോസ്റ്റ്. ആശംസകൾ...

    ReplyDelete
  3. "സൗഹൃദമേ.....
    നിങ്ങളെന്‍റെ പ്രാണനുതിര്‍ന്നു വിങ്ങി തുടങ്ങിയ ഉള്ളിന്‍റെ പൊള്ളലില്‍ തളിച്ച് പോയ തീര്‍ത്ഥം പുനര്‍ജ്ജനിയുടെ നാമ്പുകള്‍ മുളപ്പിച്ചു. അതില്‍ ഇലകളും പൂക്കളും കനികളും ഉണ്ടായി. വേരുകള്‍ മണ്ണിന്‍റെ മാറിലേക്ക് ആഴ്ത്തി അത് നിലയുറപ്പിച്ചു. നിങ്ങള്‍ പകര്‍ന്ന സ്നേഹത്തിന്‍റെ ധാതുവൂറ്റി പല ശിഖരങ്ങളായി പടര്‍ന്നു".

    സൌഹൃദത്തിന്‍റെ മനോഹരമായ പോസ്റ്റ്‌

    ReplyDelete
  4. നന്ദി പ്രിയ നിസാര്‍, ജാസ്മിന്‍ത്ത, മന്‍സൂര്‍ ചെറുവാടി, ഇതിലെ വന്നു പോയതിനു....

    ReplyDelete
  5. നിനവില്‍ നേ൪ത്ത തൂവല്‍ക്കാറ്റായ്.. സൌഹൃദപക്ഷികളേ നിങ്ങള്‍..സ്മരണകളുടെ,പിന്നെ ജീവിതത്തി൯റെ ചില്ലയില്‍ ചേക്കേറുവാ൯ ഒന്നിച്ചു വന്നണയുവാനല്ലേ നാം വഴികളില്‍ ചിറകടിക്കുന്നു....ആത്മാവി൯ ആ൪ജ്ജവമുള്ളയീ സൌഹൃദത്തി൯ നിതാന്തതയില്‍ ഹ൪ഷമായ്..നന്ദി.

    ReplyDelete
  6. ചില സൌഹൃദങ്ങള്‍ നമ്മള്‍ ജനിക്കുമ്പോഴേ നമുക്കായ് പിറന്നവയാണ്. ഏതോ ജന്മാന്തര ബന്ധങ്ങളില്‍ നിന്നും കടന്നുവന്നവ..
    പക്ഷേ നാമറിയാതെ വള൪ന്ന അവ പെട്ടെന്നൊരു നിമിഷമാകും നമുക്ക് മുന്നില്‍ പൂത്തുലഞ്ഞു നില്ക്കുക..ആദ്യ നിമിഷത്തിലേ ഇത്രമേല്‍ വള൪ന്നതെന്തേ എന്നമ്പരിപ്പിച്ചുകൊണ്ട്..പിന്നെ, പണ്ടെങ്ങോ നമ്മുടെ കൂടെതന്നെ ഉണ്ടായിരുന്നല്ലോ എന്നോ൪മ്മിപ്പിച്ച്..
    ഫറൂക്ക് കോളേജിലെ ഇടനാഴിയിലെ തൂണുകള്‍ക്കിടയില്‍നിന്നും നീയെ൯റെ മുമ്പിലെത്തിയതും അങ്ങനെയായിരുന്നല്ലോ..പിന്നെ സൌഹൃദം നിശബ്ദമായ് നമ്മിലേക്ക് ഒഴുകിയ നാളുകള്‍..
    പാടിക്കഴിഞ്ഞ ഗസല്‍ ഗീതത്തി൯റെ ഈരടികള്‍ നമ്മില്‍ പ്രതിഫലിച്ചുകൊണ്ടേയിരുന്നു..
    സ്നേഹം വ൪ഷമാരിയായ് പെയ്തൊഴിഞ്ഞപ്പോള്‍ അതില്‍ ആടിത്തിമി൪ത്ത ‍നമ്മള്‍, കൊയ്തൊഴിയാത്ത പാടശേഖരങ്ങള്‍ തഴുകി വന്ന ഇളംകാറ്റിനേയും,
    ഇലച്ചാ൪ത്തുകളുടെ ചുരമിറങ്ങിവന്ന കോടമഞ്ഞിനേയും,
    വെള്ളാരംകല്ലുകളെ തഴുകി വന്ന കാട്ടിളംചോലയേയും കൂടെക്കൂട്ടി കൂടുതല്‍ കുളി൪ന്നതും..
    പിന്നെ സൌഹൃദം സമാനഹൃദയങ്ങളുടെ കൊരുത്തെടുക്കല്‍ മാത്രമാണെന്നറിഞ്ഞതും നമ്മുടെയിന്നലെകളിലെ സ്വപ്നങ്ങളിലായിരുന്നോ..
    അതോ അതായിരുന്നോ നമ്മുടെ ജീവിതം..
    ഇന്ന്, കാലവും ദൂരവും പിന്നെ മറ്റെന്തൊക്കെയോ ചേ൪ന്ന് വേലി കെട്ടിയ തുരുത്തുകളില്‍ ഏകാന്തരായിരിക്കുമ്പോഴും നമ്മുടെ സ്മൃതികളില്‍ അവ കൂടു കൂട്ടുന്നതും, ചിറകടിച്ചുയരുന്നതും ആ സൌഹൃദത്തി൯റെ ധന്യതയായിരിക്കാം...
    നന്ദി..സൌഹൃദമെ നന്ദി

    ReplyDelete
  7. ചില സൌഹൃദങ്ങള്‍ നമ്മള്‍ ജനിക്കുമ്പോഴേ നമുക്കായ് പിറന്നവയാണ്. ഏതോ ജന്മാന്തര ബന്ധങ്ങളില്‍ നിന്നും കടന്നുവന്നവ..
    പക്ഷേ നാമറിയാതെ വള൪ന്ന അവ പെട്ടെന്നൊരു നിമിഷമാകും നമുക്ക് മുന്നില്‍ പൂത്തുലഞ്ഞു നില്ക്കുക..ആദ്യ നിമിഷത്തിലേ ഇത്രമേല്‍ വള൪ന്നതെന്തേ എന്നമ്പരിപ്പിച്ചുകൊണ്ട്..പിന്നെ, പണ്ടെങ്ങോ നമ്മുടെ കൂടെതന്നെ ഉണ്ടായിരുന്നല്ലോ എന്നോ൪മ്മിപ്പിച്ച്..
    ഫറൂക്ക് കോളേജിലെ ഇടനാഴിയിലെ തൂണുകള്‍ക്കിടയില്‍നിന്നും നീയെ൯റെ മുമ്പിലെത്തിയതും അങ്ങനെയായിരുന്നല്ലോ..പിന്നെ സൌഹൃദം നിശബ്ദമായ് നമ്മിലേക്ക് ഒഴുകിയ നാളുകള്‍..
    പാടിക്കഴിഞ്ഞ ഗസല്‍ ഗീതത്തി൯റെ ഈരടികള്‍ നമ്മില്‍ പ്രതിഫലിച്ചുകൊണ്ടേയിരുന്നു..
    സ്നേഹം വ൪ഷമാരിയായ് പെയ്തൊഴിഞ്ഞപ്പോള്‍ അതില്‍ ആടിത്തിമി൪ത്ത ‍നമ്മള്‍, കൊയ്തൊഴിയാത്ത പാടശേഖരങ്ങള്‍ തഴുകി വന്ന ഇളംകാറ്റിനേയും,
    ഇലച്ചാ൪ത്തുകളുടെ ചുരമിറങ്ങിവന്ന കോടമഞ്ഞിനേയും,
    വെള്ളാരംകല്ലുകളെ തഴുകി വന്ന കാട്ടിളംചോലയേയും കൂടെക്കൂട്ടി കൂടുതല്‍ കുളി൪ന്നതും..
    പിന്നെ സൌഹൃദം സമാനഹൃദയങ്ങളുടെ കൊരുത്തെടുക്കല്‍ മാത്രമാണെന്നറിഞ്ഞതും നമ്മുടെയിന്നലെകളിലെ സ്വപ്നങ്ങളിലായിരുന്നോ..
    അതോ അതായിരുന്നോ നമ്മുടെ ജീവിതം..
    ഇന്ന്, കാലവും ദൂരവും പിന്നെ മറ്റെന്തൊക്കെയോ ചേ൪ന്ന് വേലി കെട്ടിയ തുരുത്തുകളില്‍ ഏകാന്തരായിരിക്കുമ്പോഴും നമ്മുടെ സ്മൃതികളില്‍ അവ കൂടു കൂട്ടുന്നതും, ചിറകടിച്ചുയരുന്നതും ആ സൌഹൃദത്തി൯റെ ധന്യതയായിരിക്കാം...
    നന്ദി..സൌഹൃദമെ നന്ദി

    ReplyDelete
  8. ചില സൌഹൃദങ്ങള്‍ നമ്മള്‍ ജനിക്കുമ്പോഴേ നമുക്കായ് പിറന്നവയാണ്. ഏതോ ജന്മാന്തര ബന്ധങ്ങളില്‍ നിന്നും കടന്നുവന്നവ..
    പക്ഷേ നാമറിയാതെ വള൪ന്ന അവ പെട്ടെന്നൊരു നിമിഷമാകും നമുക്ക് മുന്നില്‍ പൂത്തുലഞ്ഞു നില്ക്കുക..ആദ്യ നിമിഷത്തിലേ ഇത്രമേല്‍ വള൪ന്നതെന്തേ എന്നമ്പരിപ്പിച്ചുകൊണ്ട്..പിന്നെ, പണ്ടെങ്ങോ നമ്മുടെ കൂടെതന്നെ ഉണ്ടായിരുന്നല്ലോ എന്നോ൪മ്മിപ്പിച്ച്..
    ഫറൂക്ക് കോളേജിലെ ഇടനാഴിയിലെ തൂണുകള്‍ക്കിടയില്‍നിന്നും നീയെ൯റെ മുമ്പിലെത്തിയതും അങ്ങനെയായിരുന്നല്ലോ..പിന്നെ സൌഹൃദം നിശബ്ദമായ് നമ്മിലേക്ക് ഒഴുകിയ നാളുകള്‍..
    പാടിക്കഴിഞ്ഞ ഗസല്‍ ഗീതത്തി൯റെ ഈരടികള്‍ നമ്മില്‍ പ്രതിഫലിച്ചുകൊണ്ടേയിരുന്നു..
    സ്നേഹം വ൪ഷമാരിയായ് പെയ്തൊഴിഞ്ഞപ്പോള്‍ അതില്‍ ആടിത്തിമി൪ത്ത ‍നമ്മള്‍, കൊയ്തൊഴിയാത്ത പാടശേഖരങ്ങള്‍ തഴുകി വന്ന ഇളംകാറ്റിനേയും,
    ഇലച്ചാ൪ത്തുകളുടെ ചുരമിറങ്ങിവന്ന കോടമഞ്ഞിനേയും,
    വെള്ളാരംകല്ലുകളെ തഴുകി വന്ന കാട്ടിളംചോലയേയും കൂടെക്കൂട്ടി കൂടുതല്‍ കുളി൪ന്നതും..
    പിന്നെ സൌഹൃദം സമാനഹൃദയങ്ങളുടെ കൊരുത്തെടുക്കല്‍ മാത്രമാണെന്നറിഞ്ഞതും നമ്മുടെയിന്നലെകളിലെ സ്വപ്നങ്ങളിലായിരുന്നോ..
    അതോ അതായിരുന്നോ നമ്മുടെ ജീവിതം..
    ഇന്ന്, കാലവും ദൂരവും പിന്നെ മറ്റെന്തൊക്കെയോ ചേ൪ന്ന് വേലി കെട്ടിയ തുരുത്തുകളില്‍ ഏകാന്തരായിരിക്കുമ്പോഴും നമ്മുടെ സ്മൃതികളില്‍ അവ കൂടു കൂട്ടുന്നതും, ചിറകടിച്ചുയരുന്നതും ആ സൌഹൃദത്തി൯റെ ധന്യതയായിരിക്കാം...
    നന്ദി..സൌഹൃദമെ നന്ദി..

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...