ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday, 22 August 2010

നീല

നിന്നെക്കുറിച്ചുള്ള അജ്ഞതയുടെ
കൗതുകം
എന്നെ ഒരു പുഴയാക്കി
നിന്നിലേക്കൊഴുക്കും

നിന്നെക്കുറിച്ചുള്ള
അറിവിന്‍റെ അടുപ്പം
നമുക്കിടയിലെ വിടവിന്‍റെ
പൂര്‍ണതയാകാം
പൊള്ളും കനല്‍ വീണു ചുവക്കുന്ന
കടല്‍
അന്നൊരിക്കല്‍ എന്നെയും നിന്നെയും
ഒരാകാശം കൊണ്ട്
കെട്ടിയിട്ടു
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം കൊണ്ട്...

2 comments:

  1. നിറയെ നക്ഷത്രങ്ങളുള്ള
    നീലാകാശം കൊണ്ട്...

    കൊള്ളാം

    ReplyDelete
  2. നന്നായി.നല്ല വരികള്‍ ....

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...