ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Wednesday, 25 August 2010

അകം

നിനക്കറിയാമായിരുന്നു
എന്‍റെ വാക്കുകള്‍
അകപ്പെട്ടു പോയവന്‍റെ
വിലാപങ്ങളാണെന്നു

എന്നിട്ടും
ഒരിക്കല്‍ പോലും
ഒന്നൊഴിഞ്ഞു മാറിക്കളയാമെന്ന ഭാവം
നിന്നിലുണ്ടായില്ല

ഘടികാരങ്ങള്‍ നിലക്കുന്ന
സായാഹ്നങ്ങളില്‍
നക്ഷത്രങ്ങള്‍ സ്വകാര്യം പറയാനായി
വഴി മാറിയപ്പോള്‍
അര്‍ത്ഥശൂന്യമായ
വാക്കുകള്‍
പരസ്പരം കൈമാറിയപ്പോള്‍
പറയാനുള്ളത്
ബോധപൂര്‍വം മറന്നു വെച്ചത്

വാക്കുകള്‍ ചേക്കേറുന്നിടങ്ങളില്‍
നിഴലുകള്‍ പതിയെ
സംസാരിച്ചത്

നാമറിയാതെ
ആരൊക്കെയോ ചെവിയോര്‍ത്തു
ഒരു വലിയ നുണയായത്
അവസാനമായി വേര്‍പിരിഞ്ഞത്.....

3 comments:

 1. നാമറിയാതെ
  ആരൊക്കെയോ ചെവിയോര്‍ത്തു
  ഒരു വലിയ നുണയായത്
  അവസാനമായി വേര്‍പിരിഞ്ഞത്.....
  _________________________

  ഇതാ പറയുനത് മൊബൈല്‍ ഫോണ്‍ കയ്യില്‍ വെക്കണം എന്ന് :)

  ReplyDelete
 2. വാക്കുകള്‍ ചേക്കേറുന്നിടങ്ങളില്‍
  നിഴലുകള്‍ പതിയെ
  സംസാരിച്ചത്... good one.

  ReplyDelete
 3. വലിയ നുണകളുടെ കൂമ്പാരങ്ങളില്‍ വേര്‍പിരിയലുകളുടെ വിത്തുണ്ട്

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...