ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday, 15 September 2012

മെഹ്ദി പാഠങ്ങള്‍ - 1: ആ ജീവിതഗാനം മെഹ്ദി പാടുമ്പോള്‍.......

      



 പ്രവാസം ചുമരില്‍ തൂങ്ങുന്ന  മങ്ങിയ ചിത്രം പോലെ, എന്നും ഒരേ കാഴ്ചകള്‍, ഒരേ മുഖങ്ങള്‍, ഒരേ വഴികള്‍, അന്തരീക്ഷം പോലും മടുപ്പ് തീണ്ടിയ ആ പഴയ കാറ്റും പേറി....


ഒരു തിരിച്ചുപോക്ക് മനസ്സിനെങ്കിലും സാധ്യമാകട്ടേയെന്ന പ്രതീക്ഷയിലാണ് എന്നത്തേയും പോലെ മെഹ്ദിയിലേക്ക്
ഒരു തീര്‍ത്ഥയാത്ര നടത്തിയത്. ഉള്ളില്‍ സര്‍ഗസ്വപ്നങ്ങളുടെ ആരവങ്ങള്‍ ഒടുങ്ങുമ്പോള് തേട്ടം മെഹ്ദി ഹസനിലേക്ക്, പുനര്‍ജ്ജനിയുടെ ഗര്‍ഭം പേറുന്ന ഒരു കുഞ്ഞുവിത്തെങ്കിലും ഇട്ടു തരാതെ ആ ശബ്ദവീചികള്‍
അനന്തതയില്‍ വിലയം പ്രാപിക്കാറില്ല തന്നെ.

അങ്ങനെയൊരു ആസ്വാദനവേളയിലാണ് ബന്ധങ്ങളില്‍  ഹൃദയാര്‍ദ്രതയുടെ നനവ്‌ ഊറാത്ത ഈ ആസുര കാലത്ത് എങ്ങനെയാണ് ജീവിതനൗക പ്രതിബന്ധങ്ങളുടെ മഞ്ഞുമലകളില്‍ ഇടിച്ചുലയാതെ
മറുതീരമണയിക്കാന് പ്രാപ്തമാക്കുകയെന്ന് മുശീര്‍ കാസ്മിയുടെ മനോഹര വരികളിലൂടെ ജീവനകലയുടെ  ഫിലോസഫി മുഴുവന്‍ ഒരു ശംഖിനുള്ളില്‍ നിറച്ചു അതില്‍ നിന്നും കര്‍ണ്ണപുടങ്ങളിലേക്കും
അപ്പുറം ഹൃദയത്തിലേക്കും മെഹ്ദി സാബ് ആ മാന്ത്രിക സ്വരവീചികളിലൂടെ കടന്നു കയറിയത്.


ശിക്.വാ  ന കര്‍  ഗിലാ ന കര്‍  യെഹ് ദുനിയാ ഹെ പ്യാരേ
യഹാം ഗം കെ മാരെ തടപ്തെ രഹേ

 ഖിസാ ഇസ് ഗുലിസ്താന്‍  മേന്‍  ആതീ രഹീ ഹേ 
ഹവാ  സൂഖെ പത്തെ ഉടാത്തീ രഹീ ഹേ
യഹാം ഫൂല്‍ ഖില്‍ കെ ബഹാരോം സെ മില്കെ ബിചട്തേ രഹേ
ശിക്.വാ  ന കര്‍  ഗിലാ ന കര്‍  യെഹ് ദുനിയാ ഹെ പ്യാരേ

യഹാം തെരെ  അഷ്കോം കി ഖീമത്ത് നഹീ ഹേ
രെഹം കര്‍നാ ദുനിയാ കി ആദത് നഹീ ഹേ
കിസീ  നെ ന ദേഖാ യഹാം ഖൂന്‍ കെ ആസൂ ദലഖ്തെ രഹേ
ശിക്.വാ  ന കര്‍  ഗിലാ ന കര്‍  യെഹ് ദുനിയാ ഹെ പ്യാരേ

യഹാം ക  ഹെ ദസ്തൂര്‍  ഖാമോശ് രഹ്നാ
ജോ ഗുസരീ ഹെ ദില്‍ പേ കിസീ സെ ന കെഹ്നാ
യെഹ് ദിന്‍  കാട്ടേ ഹസ് കെ യഹാം ലോഗ് ബസ് കെ ഉജട്തെ രഹേ 
ശിക്.വാ  ന കര്‍  ഗിലാ ന കര്‍  യെഹ് ദുനിയാ ഹെ പ്യാരേ



ഏകദേശം ഇതിന്റെ ആശയ സംഗ്രഹം ഇങ്ങനെ പറയാമെന്നു തോന്നുന്നു: 

പരാതിപ്പെട്ടും പരദൂഷിച്ചും വൃഥാവിലാകാതെ പ്രിയരേ

ഇത് ലോകമാണ്, നൊമ്പരങ്ങളോട് മല്ലിട്ട് ജീവിച്ചു തീര്‍ക്കേണ്ടിടം

ഹേമന്തം ഈ മലര്‍വാടിയില്‍ വന്നുകൊണ്ടേയിരിക്കും 
പൊഴിഞ്ഞു വീണ  ഇലകളെ അത് കാറ്റോടെയെടുക്കും
 പൂക്കള്‍ വിരിയും വസന്തത്തെ പുല്‍കും, പിന്നെ പിരിയും 
പരാതിപ്പെട്ടും പരദൂഷിച്ചും വൃഥാവിലാകാതെ പ്രിയരേ

നീ വാര്‍ക്കും കണ്ണീരിനിവിടെ വിലയില്ലമട്ടും
ഈ ലോകം കരുണയുടെ വഴിയേയല്ലയൊട്ടും
ആരുമേ കാണില്ല നിന്‍ മിഴിനീര്‍ നിണമായൊഴുക്കിയാലും  
പരാതിപ്പെട്ടും പരദൂഷിച്ചും വൃഥാവിലാകാതെ പ്രിയരേ

ഇവിടം മൗനിയായ് മൂകമായ്‌ ജീവിച്ചു പോവുക  
ഹൃദയാവിഷ്കാരങ്ങള്‍  ആരോടും പറയാതിരിക്കുക         
ഇവിടെ  ചിരിച്ചും കഴിച്ചും അവന്‍ തീര്ന്നുപോകുന്നു
പരാതിപ്പെട്ടും പരദൂഷിച്ചും വൃഥാവിലാകാതെ പ്രിയരേ
ഇത് ലോകമാണ്, നൊമ്പരങ്ങളോട് മല്ലിട്ട് ജീവിച്ചു തീര്‍ക്കേണ്ടിടം


ഒരു ജീവിതപാഠം മുഴുവന്‍ അനായാസമായി പഠിച്ചു തീര്‍ത്തതിന്റെ ഊര്‍ജ്ജവും ഉള്ളില്‍ നിറച്ചു  വീണ്ടും ടൈം ടേബിള്‍  ജീവിതത്തിലേക്ക് ഞാന്‍ മടങ്ങിപ്പോകട്ടെ.  ഈ അറേബ്യന്‍ വിരസതയില്‍ അടുത്ത റീചാര്‍ജ്ജിന് സമയമാകുമ്പോള്‍  വീണ്ടും മടങ്ങിയെത്താം, മറ്റൊരു
മെഹ്ദി ഹസന്‍ പാഠവുമായി.....

(ഈ ഗസല്‍ യൂട്യുബില്‍ കാണാന്‍ ദാ താഴെ: ) 

15 comments:

  1. മെഹ്ദിയുടെ ഗസ്സല്‍ പോലെ ആ രചനയും ഗംഭീരം.

    ReplyDelete
  2. ഒറ്റ.മൈനയുടെ...മനോഹരമായ പോസ്റ്റ്‌ വൈകിയാണ് കണ്ടത്...
    മേഹ്ദിയുടെ-ഈ..മനോഹര ഗസലിനെ നന്നായി വിലയിരുത്താന്‍ കഴിഞ്ഞ്രിക്കുന്നു...

    ReplyDelete
  3. പ്യാര്‍ ഭരേ.. അതാണ് എനിക്ക് ഇഷ്ടപെട്ട ഗസല്‍.
    നന്നായി വിവര്‍ത്തനം, ആശംസകള്‍.

    ReplyDelete
    Replies
    1. Thanks Sreejith, let us try 'pyaar bhare...' also later..

      Delete
  4. മനോഹരമായ വരികള്‍ ,

    ReplyDelete
  5. അടുത്തത് .. അബ് കെ ഹം ബിച്ടെ.. ?

    :) നന്നായിരിക്കുന്നു ..

    ReplyDelete
  6. വിവര്‍ത്തനം നന്നായിട്ടുണ്ടല്ലോ........ അഭിനന്ദനങ്ങള്‍. ഗസല്‍ കേള്‍പ്പിച്ചതിനും നന്ദി. ഈയിടെ ഭാഷാപോഷിണിയില്‍ സി കെ ഹസ്സന്‍ കോയ മെഹ്ദി ഹസ്സനെക്കുറിച്ച് ഒരു ലേഖനം എഴുതീരുന്നു.

    ReplyDelete
  7. Heartfelt thanks Mrs. Kala for your visit...

    ReplyDelete
  8. Thanks Jomon for visiting ottamyna.....

    ReplyDelete
  9. ഇത് ലോകമാണ്, നൊമ്പരങ്ങളോട് മല്ലിട്ട് ജീവിച്ചു തീര്‍ക്കേണ്ടിടം..............
    ഗസലിന്റെ കുലപതി .............ഒര്മിപ്പിച്ചതിന്നു നന്ദി

    ReplyDelete
  10. ഇസ്മായിലെ കുറേ മുമ്പേ അറിഞ്ഞതാണ്. പക്ഷെ ഒറ്റമൈനയിലെത്താന്‍ ഇത്തിരി വൈകിപ്പോയി. ഇനി ഇവിടെ....................ഗസലിലലിഞ്ഞും വായിച്ചും

    ReplyDelete
  11. Great Translation Ji !!!
    We had discussion in Vedhi related to Translation of Gazals, but you did not mention anything about this blog that time. Great Efforts Ismailji. I am late, I should have been in the blog long before. Thank you !!

    ഇത് ലോകമാണ്, നൊമ്പരങ്ങളോട് മല്ലിട്ട് ജീവിച്ചു തീര്‍ക്കേണ്ടിടം

    #Claps

    ReplyDelete
  12. മനോഹരമായ പുനരെഴുത്ത് ...

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...