ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday, 2 October 2012

മെഹ്ദി ‍പാഠങ്ങള്‍ - 2 : അബ് കെ ഹം ബിച്ടെ.....
മെഹ്ദിയിലേക്കുള്ള യാത്ര നമ്മള്‍ തുടരുകയാണ്.  ഓണ്‍ലൈന്‍ സുഹൃത്തും ഗസല്‍ പ്രേമിയുമായ പ്രിയപ്പെട്ട
തഹ്സീന്‍ ആവശ്യപ്പെട്ടതു പോലെ മെഹ്ദി സാബിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ 'അബ് കെ ഹം  ബിച്ടെ...' യിലേക്കുള്ള യാത്രയാണ് ഇത്തവണ. പാകിസ്ഥാനിലെ ആധുനികരില്‍
ഏറ്റവും പ്രമുഖനായ  ഉര്‍ദു കവി അഹമദ് ഫറാസിന്റെ മനോഹരമായ വരികള്‍ക്ക് മെഹ്ദി സാബ് 
ഭൂപാലി  രാഗത്തില്‍ അല്പം മാറ്റം വരുത്തി  ഈണം പകരുമ്പോള്‍ അദ്ദേഹം തന്നെ ഒരു ലൈവ് കണ്‍സേര്ട്ടില് പറയുന്ന പോലെ എല്ലാ വേര്‍പ്പാടിന്റെയും നഷ്ടങ്ങളുടെയും വേദനകള്‍ ഒരുമിച്ച്  നിങ്ങളെ തേടിയെത്തും. പ്രണയനഷ്ടങ്ങളുടെ കടുത്ത ചരിത്രമുള്ളവര്‍ക്ക് അതിന്റെ വേദനകളില്‍ അഭിരമിക്കുന്നതിലൂടെ കിട്ടുന്ന ഒരു
 ലഹരിയുണ്ടല്ലോ, ആ ലഹരിയിലൂടെയാണ് മെഹ്ദി ഹസ്സന്‍ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്,
ഈ ഗസലിലൂടെ.     അബ്  കെ ഹം  ബിച്ടെ  തൊ  ശായദ്  കഭീ ഖാബോന്‍  മേ  മിലേ  
ജിസ്  തരഹ്  സൂഖെ ഹുയെ  ഫൂല്‍  കിതാബോന്‍  മേ  മിലേ  

ടൂണ്‍ട്  ഉജ്ടെ  ഹുയെ  ലോഗോന്‍  മേ  വഫാ  കീ  മോത്തീ  
യെ ഖസാനെ  തുജ്ഹെ മുമ്കിന്‍  ഹേ  ഖറാബോന്‍  മേ  മിലേ  
  
തൂ ഖുദാ ഹേ ന മേരാ ഇഷ്ഖ് ഫരിഷ്തോന്‍ ജേസാ 

ദോനോ ഇന്‍സാ ഹേ തോ ക്യോം  ഇത്നെ ഹിജാബോന്‍ മേ മിലേ


ഗം  -ഏ - ദുനിയാ  ഭീ  ഗം -ഏ -യാര്‍  മേ  ശാമില്‍  കര്‍  ലൊ  
നഷാ  ബട്ത്ഹാ  ഹേ ശറാബേന്‍ ‍ ജൊ  ശറാബോന്‍  മേ  മിലേ   

അബ് ന വൊ മേം ഹൂം ന തൂ ഹേ ന വൊ മാസീ ഹേ ഫറാസ്
ജെസേ ദോ സായെ തമന്നാ കെ റാബോന്‍  മേ മിലേ   ആശയം  ഇങ്ങനെ സംഗ്രഹിക്കാമെന്ന് തോന്നുന്നു:


ഈ വേര്‍പാടിന് ശേഷം ഒരു പക്ഷെ നമ്മള്‍  സ്വപ്നത്തില്‍ വീണ്ടും  കണ്ടുമുട്ടും
ഉണങ്ങിപ്പോയ ഒരു പൂവ്  പുസ്തകത്താളില്‍  നിന്നും കണ്ടുകിട്ടുന്നത്  പോലെ

വ്രണിതഹൃദയര്‍ക്കിടയില്‍ പരസ്പരവിശ്വസ്തതയുടെ  മുത്ത്‌ തിരയുക
തീര്‍ച്ചയായും നഷ്ടം പേറുന്നവരില്‍ ആ നിധി  നിനക്ക് കണ്ടെത്താനാകും 

നീ ദൈവമോ എന്റെ പ്രണയം ദിവ്യമോ അല്ല തന്നെ
നാം രണ്ടും മനുഷ്യര്‍, പിന്നെയെന്തിനായിരുന്നിത്ര മൂടുപടം നമുക്കിടയില്‍ 

ചുറ്റുമുള്ള വേദനകളെ  പ്രിയപ്പെട്ടവന്റെ വേദനയില്‍  ചേര്‍ത്ത് കൂട്ടുക   
മദ്യം പകര്‍ന്ന് ലഹരിയേറ്റുന്ന പോലെ, എങ്കില്‍ ചഷകം നിറച്ചു കൊണ്ടേയിരിക്കുക 

ഇന്ന് ആ പഴയ ഞാനോ  നീയോ  ആ നല്ല ഇന്നലെകളോ ഒന്നുമേയില്ലാതെ  പോയി  
രണ്ടു നിഴലുകള്‍ കാമനകളുടെ മരീചികയില്‍  വന്നു പോകുന്നത് പോലെ
   

ഒരു പുഴയായി ഒഴുകി വന്നവര്‍ വേര്‍പിരിഞ്ഞു രണ്ടു കൈവഴികളായി ഒഴുകേണ്ടി വരുന്നതിന്റെ വേദന, ആ വേദനയിലൂടെയുള്ള ഒരു യാത്രയാണിത്. ഒരുനാള്‍ ഏതെങ്കിലും ഒരു താളില്‍ ആ പൂവ്  കണ്ടെത്താതിരിക്കില്ല, കരിഞ്ഞു പോയെങ്കിലും.... അല്ലെ...?  

മറ്റൊരു മെഹ്ദി പാഠവുമായി വീണ്ടും വരാം, യാത്ര തുടരാന്‍.....
  

കുറിപ്പ്: ഈ ഗസല്‍ 'അന്ഗാരെ' എന്ന സിനിമയില്‍ മെഹ്ദി ഹസ്സന്‍ സാബ് പാടിയിട്ടുണ്ട്. ഫിലിം വേര്ഷനും 
ഗസല്‍ വേര്ഷനും ആലാപനത്തില്‍ വ്യത്യസ്തമാണ്. രണ്ടു വേര്ഷനും യൂട്യുബില്‍ കാണാന്‍ ദാ  താഴെ: 

ആദ്യം ഗസല്‍ വേര്‍ഷന്‍:ഫിലിം വേര്‍ഷന്‍:


17 comments:

 1. ഗസല്‍ കേട്ടു.ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  ReplyDelete
 2. ഒറ്റമൈന .. ഇത് വളരെ വിലപ്പെട്ട ഒരു സമ്മാനം.. ഇതെടുടു ഞാനെന്റെ ഹൃദയത്തില്‍ വെയ്ക്കുന്നു

  ReplyDelete
 3. Replies
  1. Thank you Sat-n-rag for visiting 'ottamyna'. I think you are a musician....go on....

   Delete
 4. Good One, Tannks Thahseenkka for Sharing...

  ബ്ലോഗ് ഹെഡിനു താഴെയുള്ള ഡിസ്ക്രിപ്ഷനിൽ കിടക്കുന്ന വീരാൻകുട്ടിയുടെ കവിതയിൽ ചെറിയൊരു വ്യത്യാസമില്ലേ...?

  മണ്ണിന്നടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നൂ
  ഇലകൾ തമ്മിൽ തൊടുമെന്നു പേടിച്ച് അകറ്റിനാം നട്ട മരങ്ങൾ

  എന്നല്ലേ...?

  ReplyDelete
  Replies
  1. Hi Rasees, thanks for visiting ottamyna. I think Sri. Veerankutty used 'bhoomikkadiyil...' in his original poem and when shahabaz adopted this poem for ghazal, changed a bit as 'manninnadiyil....' for making perfect tuning scale. Any way, I am not sure, let me verify, Thanks once again

   Delete
 5. ആയിരം നന്ദി ഈ ശേയരിങ്ങിനു !!

  ReplyDelete
 6. ഗസല്‍ കേട്ടു, ഓര്‍മപ്പെടുതലിനു ഒരുപാടു നന്ദി.

  ReplyDelete
 7. ishtamayi..thudaruka.aasamsakal

  ReplyDelete
 8. ഒരു പാട് ഇഷ്ടമായി...
  അഭിനന്ദനങ്ങള്‍..

  ReplyDelete
 9. സങ്കടങ്ങളെല്ലാം കൂട്ടത്തോടെ തിരികെയെത്തി നമ്മെനോക്കി ചിരിച്ചുനില്‍ക്കും.

  ReplyDelete
 10. Ismayil bhai...Its awesome...nice effort...Congratulations...!

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...