ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Wednesday, 13 March 2013

മെഹ്ദി പാഠങ്ങള്‍ - 7 : സിന്ദഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍തേ ഹേ...


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നമ്മള്‍ വീണ്ടും മെഹ്ദിയിലേക്ക് തിരിച്ചു നടക്കുന്നു. ഇത്തവണ പ്രണയിനിക്ക് മുന്നില്‍ തന്റെ വിശുദ്ധ പ്രണയത്തെക്കുറിച്ച് ഒരു  അഫിഡവിറ്റ് തന്നെ സമര്‍പ്പിക്കുന്ന കാമുകന്റെ ചിത്രം തന്റെ ശബ്ദവീചികള്‍ കൊണ്ട് 
വരച്ചിടുകയാണ്  മെഹ്ദി സാബ്. ഖതീല്‍ ശിഫായിയുടെ ലളിതവും സുഗ്രാഹ്യവുമായ വരികള് മെഹ്ദി യുടെ ആലാപന വൈവിധ്യം കൊണ്ട് അങ്ങേയറ്റം പോപ്പുലര്‍ ആയി മാറുകയായിരുന്നു. ‍ 'ഗസല്'‍ എന്ന പദത്തിന് കല്പ്പിക്കപ്പെട്ടിട്ടുള്ള ഒരര്‍ത്ഥം 'പ്രണയിനിയുടെ കാതില്‍ സ്വകാര്യമായി മന്ത്രിക്കുന്നത്' എന്നാണ്. ആ അര്‍ത്ഥത്തിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഗസലായി  ഈ വരികളെ കാണാം.  


ഗസലിലൂടെ:
‍     


സിന്ദഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍തേ ഹേ
മേ തോ  മര്‍ ‌ കര്‍ ഭി മേരീ ജാന്‍ തുജ്ഹെ ചാഹൂന്‍ഗാ

തൂ മിലാ ഹേ തൊ യെ ഇഹ്സാസ് ഹുവാ ഹേ മുജ്ഹ്കോ
യെ മേരീ ഉമ്ര് മുഹബ്ബത്ത് കേ ലിയെ ഥോഡീ ഹേ
ഇക് സരാ സാ ഗമെ -ദോരാന്‍ കാ ഭീ ഹഖ് ഹെ ജിസ് പര്‍
മേ നെ വൊ സാസ് ഭീ തേരെ ലിയെ രഖ് ചോഡീ ഹേ
തുജ്ഹ് പെ ഹൊ ജാഊന്ഗാ ഖുര്ബാന്‍ തുജ്ഹെ ചാഹൂന്ഗാ
മേ തോ മര്‍ ‌ കര്‍ ഭി മേരീ ജാന്‍ തുജ്ഹെ ചാഹൂന്‍ഗാ

അപ്നെ ജസ്ബാത് മേ നഗ്മാത്ത് രചാനേ കേ ലിയേ
മേ നെ ധട്കന് കി തരഹ് ദില്‍ മേ ബസായാ ഹെ തുജ്ഹെ
മേം തസവ്വുര്‍ ഭീ ജുദായീ കാ ഭലാ കേസേ കരൂം
മേ നെ ഖിസ്മത് കി ലകീരോന്‍ സെ ചുരായാ ഹെ തുജ്ഹെ
പ്യാര്‍ കാ ബന് കെ നിഗഹ്ബാന്‍ തുജ്ഹെ ചാഹൂന്ഗാ
മേ തോ മര്‍ ‌ കര്‍ ഭി മേരീ ജാന്‍ തുജ്ഹെ ചാഹൂന്‍ഗാ

തേരീ ഹര് ചാപ് സേ ജല്‍തേ ഹേ ഖയാലോന്‍ മേ ചിരാഗ്
ജബ് ഭീ തൂ ആയെ ജഗാത്താ ഹുവാ ജാദൂ ആയേ
തുജ്ഹ്കോ ചൂലോന്‍ തോ ഫിര് ഏ ജാനെ-തമന്നാ മുജ്ഹ്കോ
ദേര്‍ തക് അപ്നെ ബദന്‍ സേ തേരീ ഖുശ്ബൂ ആയേ
തൂ ബഹാരോന്‍ കാ ഹെ ഉന്‍വാന് തുജ്ഹെ ചാഹൂന്ഗാ
മേ തോ മര്‍ ‌ കര്‍ ഭി മേരീ ജാന്‍ തുജ്ഹെ ചാഹൂന്‍ഗാ‍


ആശയം സംഗ്രഹിച്ചു നോക്കാം:


ഏവരും ജീവിതം  പ്രണയത്തിനാലൊഴുക്കുന്നു ‍ സദാ 
എന്റെ മരണത്തിലും നിന്നെ മോഹിക്കും ഞാന്‍ സഖേ 

നീ വന്നതില്‍ പിന്നെയാ തിരിച്ചറിവുണര്‍ന്നുവെന്നില്‍ 
ഈ ആയുസ്സെത്ര ഹൃസ്വം അനുരക്തനാവാന്‍‍ നിന്നില്
അറിയാകിലും ഇതര ദുഃഖത്തിലൊരുവേള  നെടുവീര്‍പ്പ് കടമയായ് 
‍ആ നിശ്വാസം പോലുമുതിരാതെ കാത്തുവെച്ചിരിക്കുന്നു നിനക്കായ് 
നിന്നിലെന്നെ ഹോമിച്ചും നിന്നെ കാമിക്കും ഞാന്‍ പ്രിയേ      
എന്റെ മരണത്തിലും നിന്നെ മോഹിക്കും ഞാന്‍ സഖേ

എന്‍ മൃദുലവികാരതന്തുക്കളില് മധുരരാഗങ്ങള്‍ തീര്‍ക്കാന്‍ ‍ 
കുടിയിരുത്തീയുള്ളില്‍  നിന്നെയെന്‍ ഹൃത്തിന്‍ മിടിപ്പായ്  
അടര്‍ന്നു പോവുന്നതേ അചിന്തനീയം നീയെന്നില്‍ നിന്നും 
അടര്ത്തിയെടുത്തതല്ലോ വിധിയുടെ വരകള്‍ക്കിടയില്‍ നിന്നും   
പ്രണയത്തിന്‍ കാവലാളായി നിന്നെയാശിക്കും ഞാന്‍ പ്രിയേ 
എന്റെ മരണത്തിലും നിന്നെ മോഹിക്കും ഞാന്‍ സഖേ

നിന്റെ പദനിസ്വനങ്ങളോരോന്നും ചിന്തയില്‍ ചെരാത് കൊളുത്തുന്നു 
നീ വരുന്നിടങ്ങളൊക്കെയും നിന്റെ വശ്യമാന്ത്രികതയാലുണരുന്നു 
നിന്നുടല്‍ സ്പര്ശിതമാകുമ്പോഴൊക്കെയും പ്രിയകാമിനീ 
നിന്റെ ഗന്ധത്തിനാല്‍ എന്നുടല്‍ പൂരിതമാകുന്നേറെ നേരം  
നീ നിറവസന്തമല്ലോ, നിന്നെ ഞാന്‍ പ്രണയിക്കുന്നു പ്രിയേ
എന്റെ മരണത്തിലും നിന്നെ മോഹിക്കും ഞാന്‍ സഖേ


നേരേ ചൊവ്വേ പ്രണയിനിയോട് തന്റെ മനോവിലാസങ്ങള്‍ തുറന്നു പറയുന്ന ഈ കാമുകന്‍ നമ്മുടെ സ്വകാര്യ നിമിഷങ്ങളിലെങ്കിലും ബാക്കിയാകുന്നുവെങ്കില്‍ പ്രണയരാഹിത്യത്തിന്റെ വേവില്‍ ചുട്ടെടുക്കപ്പെടുന്ന ഇന്നിന്റെ പല തിന്മകളും മാഞ്ഞു പോയേനെ. കവര്ന്നെടുപ്പിന്റെ ചോദന മുറ്റിയ മിടിപ്പുമായി പൊയ്മുഖങ്ങളില്‍ പൊതിഞ്ഞു പ്രത്യക്ഷപ്പെടുന്ന നൈമിഷികതയുടെ പ്രണയക്കൂട്ടുകള്‍‍ക്കിടയിലേക്ക്  മെഹ്ദി ഒരു തിരുത്തായി വരുന്നു..... 
യെ മേരീ ഉമ്ര് മുഹബ്ബത്ത് കേ ലിയെ ഥോഡീ ഹേ..... 
"ഈ ആയുസ്സെനിക്ക് മതിയാകാതെ വരുമല്ലോ സഖീ നിന്നെ പ്രണയിച്ചു കൊതി തീര്‍ക്കാന്‍....."
ശുഭം!‍


ഈ ഗസല്‍ യുട്യൂബില്‍ ഇവിടെ കേള്‍ക്കാം:

17 comments:

 1. വളരെ ഇഷ്ടമുള്ള ഒരു പാട്ട്..... വല്ലാത്തൊരനുഭവമാണത്

  ReplyDelete
 2. ഗസലുകൾ അർത്ഥമറിഞ്ഞ് ആസ്വദിക്കുക എന്നത് അവാച്യമായ അനുഭൂതി വിശേഷമാണ്

  ഈ ആയുസ്സെനിക്ക് മതിയാകാതെ വരുമല്ലോ സഖീ നിന്നെ പ്രണയിച്ചു കൊതി തീര്‍ക്കാന്‍..... - മെഹ്ദി പാഠങ്ങളിലൂടെ ഇസ്മയിൽ അനുവാചകരെ പുതിയൊരു ലോകത്തേക്ക് കൊണ്ടു പോവുന്നു.....

  ReplyDelete
 3. തിരക്കില്ലാതെ, ഒച്ചപ്പാടുണ്ടാക്കാതെ നടന്നുനീങ്ങുന്ന ഒരു മനുഷ്യനെ നമുക്കിന്ന് കാണാനാവില്ല.
  അവരാരും ചിലപ്പോള്‍ അറിയുന്നുണ്ടാവില്ല മെഹ്ദി യുടെ ഓരോ ഗസലും ഓരോ ഓര്‍മയെ സ്പര്‍ശിക്കുന്നു എന്ന്,പണ്ട് അവര്‍ പ്രണയിനിയുടെ കാതില്‍ സ്വകാര്യമായി മന്ത്രിച്ചതുപോലും .....
  ഇസ്മായീല്‍... ശെരിക്കും മെഹ്ദി സാബ് ഇനിയും വായിച്ചുതീരാത്ത ഒരു പുസ്തകമാണ് അല്ലെ ...?

  ReplyDelete
 4. मै ने किस्मत की लकीरों से चुराया है तुझे !

  നന്ദി ഒറ്റ മൈനേ

  ReplyDelete
 5. അർത്ഥമറിഞ്ഞുള്ള ആസ്വാദനം ഒരു അനുഭൂതി തന്നെ , തുടരുക ഈ ഗസൽ പ്രയാണം

  ReplyDelete
 6. ഗസലിനെ സ്നേഹിക്കുന്ന രാജകുമാരാ.. ഇനിയും ഒഴുകട്ടെ ഗസലിനെ സ്നേഹിക്കുന്ന അക്ഷരങ്ങള്‍

  ReplyDelete
 7. ലളിതമായ ഒരു ഗസാലിന്‍റെ നൈര്‍മല്യം ശരിക്കും ആസ്വദിച്ചു. വളരെ നന്ദി ഇസ്മായില്‍ ഭായ്... ഇനിയും ഇതു വഴി ഗസല്‍ പൂക്കളുമായി വരുമല്ലോ.

  ReplyDelete
 8. വളരെ മനോഹരമായിട്ടുണ്ട്

  ReplyDelete
 9. വളരെ നന്നായി കുട്ടാ

  - ഹാഷിർ

  ReplyDelete
 10. വളരെ മനോഹരമായിട്ടുണ്ട്

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...