ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday, 12 September 2010

അനന്തരം


നീ
അഗ്നിയും
ഞാന്‍
മെഴുകുതിരിയും


പ്രണയം 
നിന്നെ  
എന്നില്‍
കൊളുത്തി


നാം
ഒരാത്മാവായ്
എരിഞ്ഞു
ദഹിച്ചു
കത്താന്‍ തുടങ്ങി


നീ
എരിഞ്ഞെരിഞ്ഞു
ജ്വാലയായി
ഞാന്‍
ഉരുകിയുരുകി
ഇല്ലാതായി


ഒടുവില്‍
നീ
പ്രകാശമായ്
സ്വര്‍ഗത്തിലേക്കും
ഞാന്‍
കറുത്ത പുകയായ്
നരകത്തിലേക്കും
യാത്രയായി

1 comment:

  1. അവൾക്ക് പ്രകാശമായ് സ്വര്‍ഗത്തിലേക്കു പോവാൻ അവന്‍ കറുത്ത പുകയായ് നരകയാത്ര ചെയ്യുന്നു എന്നത് പ്രണയത്തെക്കുറിച്ചുള്ള നല്ല നിരീക്ഷണമാണ്.

    ലളിതമായ വരികളിലെഴുതിയ നല്ല കവിത.....

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...