ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday, 23 October 2010

നിഷേധിക്കു ഒരു ആത്മബലി (എ അയ്യപ്പന്....)(എ അയ്യപ്പന്....)

കലാപകാരി കാല്പനികനാവുമ്പോള്‍ 
ഒരു അയ്യപ്പന്‍ പിറക്കുന്നു 
തെരുവ് വീടും വീട് തെരുവുമാകുമ്പോള്‍
കവിത ജീവിതത്തെ തുണിയുരിക്കുന്നു
നിഷേധിക്ക്  കൂട്ട് നിയതിയുടെ പരീക്ഷണങ്ങള്‍
സഖിയായിരിക്കുന്നത് ഗ്രീഷ്മവും നോവും
ലഹരി ചിത്തമായും ചിലപ്പോള്‍ ചിന്തയായും
പിന്നെ വെടിയുപ്പ് മണക്കുന്ന വാക്കുകള്‍
ഒരു ലാവാ പ്രവാഹമായി പുറത്തേക്ക്
വിരല്‍തുമ്പില്‍ വാക്കിന്‍റെ തീക്ഷണത ഒളിപ്പിച്ചു 
വഴിയോരത്തെ വിളക്കുകാലിന്‍ ചോട്ടില്‍ 
പുതിയ ബോധോദയങ്ങള്‍ തീര്‍ത്ത   
ധിക്കാരിയായ ഒരു പുതിയ ബുദ്ധന്‍
മരണത്തിന്‍റെയും പ്രണയത്തിന്‍റെയും
എരു സമം തീര്‍ത്ത ഒരു കലികാലബിംബം
ഹേ നോവുകളെല്ലാം പൂവുകളാണെന്നു പാടിയ
പ്രിയപ്പെട്ട സുവിശേഷകാ
സൂര്യനെപോല്‍  ജ്വലിച്ചു വരുന്നു നീ
വെച്ചിട്ട് പോയ വാക്കുകളുടെ നെരിപ്പോട്

6 comments:

 1. മഹാനായിരുന്ന ആ കവിക്ക് അന്ത്യോപചാരങ്ങള്‍
  നന്ദി

  ReplyDelete
 2. jananibidamaaya..bhoomiyil,
  chora podinja viraladayalangal..
  mathram baakki vechu..
  parakkunna pakshiyudethu polulla ente shabdhavum..
  njaanum ningalumaayum.. ningalum ningalumaayumulla.. bhandhangal nashippicha
  oru nooru thettidhaaranakalum kondu
  njaan pokum..
  yaathra parayaathe.............!
  kaadukalude.. rahasyaadirthikalil poyi
  nishchithamenkilum adrishyamaaya
  oru samudrathilekku cheriyunna gajangalepole..........

  ReplyDelete
 3. ninakku ninnilurangunna kodunkattukalekurichum..
  enikku ninne vedanippikkunnathinekurichum ulla bhayam maathramaanu sneham nalkunnathenkil aaaa snehathinte arthamenthanennu adbudham koorunnu..!!.....

  ReplyDelete
 4. MALAYAALA KAVITHAA CHARITHRATHIL ORU MAHAA PRATHIBHA KOODI NASHTAPPETTIRIKKUNNU, VEDHANAYODE AADHARAANJALIKAL

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...