ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Wednesday 10 October 2012

മെഹ്ദി പാഠങ്ങള്‍ -3 : രഞ്ജിഷ് ഹീ സഹീ....


മെഹ്ദിയിലൂടെയുള്ള യാത്രയില്‍ അടുത്തത് ജനപ്രിയ മെഹ്ദി 
ഗസലുകളെക്കുറിച്ച്  പറയുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്ന 
അഹമ്മദ് ഫറാസിന്റെ 'രഞ്ജിഷ് ഹീ സഹീ.....' ആണ്. ഒരു പക്ഷെ 
മെഹ്ദി സാബ് വേദികളില്‍ ഏറ്റവും കൂടുതല്‍ ആലപിച്ച ഗസലും 
ഇതായിരിക്കാം.

 
ചില ബന്ധങ്ങള്‍ കണ്ടിട്ടില്ലേ, അസൂയ ജനിപ്പിക്കും വിധം അനുരാഗത്തിന്റെ
ആഴക്കടലില്‍ നീരാടി വന്നു പ്രതിബന്ധങ്ങളെയൊക്കെയും അതിജയിച്ചു  
ജീവിതത്തില്‍ ഒന്നായവര്‍, അപ്രതീക്ഷിതമായി, നമ്മെയൊക്കെ അമ്പരിപ്പിച്ചു
ഒരു നാള്‍ വേര്‍പിരിഞ്ഞു പോകുന്നത്!അവയില്‍ തന്നെ ഭൂരിഭാഗവും 
മാനസികമായി അകന്നു കഴിഞ്ഞിട്ടും ചുറ്റുമുള്ള സമൂഹത്തിന്റെ കണ്ണില്‍ 
തങ്ങളുടെ പ്രണയനാളുകളിലെ  തീവ്രത ഇപ്പോഴും ജീവിതത്തിലും 
നിലനില്‍ക്കുന്നു എന്ന് വെറുതെ ബോധ്യം വരുത്താന്‍ വേണ്ടി ഒരേ കൂരയില്
‍ഹൃദയാതിര്‍ത്തികള്‍ക്കപ്പുറവുമിപ്പുറവുമായി ശിഷ്ടജീവിതം അഭിനയിച്ചു
തീര്‍ക്കുന്നവരാണ്.
 
അത്തരമൊരു ബന്ധത്തിന്റെ രോദനമാണീ ഗസല്‍....

    



രഞ്ജിഷ് ഹീ സഹീ ദില്‍ ഹി ദുഖാനെ കെ ലിയെ ആ 
ആ ഫിര്‍  സെ മുജ്ഹെ ചോട് കെ ജാനേ കെ ലിയെ ആ

പെഹലെ സെ മരാസിം ന സഹി ഫിര്‍  ഭീ കഭീ തോ 
രസ്മോ രഹ്  ദുനിയാ ഹി നിഭാനെ കെ ലിയെ ആ 

കിസ് കിസ് കൊ ബതായേന്‍ഗെ ജുദായീ കാ സബബ് ഹം 
തൂ  മുജ്ഹ്സേ ഖഫാ ഹേ തൊ സമാനെ കെ ലിയെ ആ 

കുച്ച് തൊ മേരെ പിന്ദാരെ മുഹബ്ബത്ത് കാ ഭരമ് രഖ് 
തൂ ഭീ  തൊ  കഭി മുജ്ഹ്കോ മനാനേ കെ ലിയെ ആ 

ഇക്  ഉമ്ര്‍  സെ ഹൂം ലസ്സതെ ഗിരിയ സെ ഭീ മെഹറൂം
ഏ റാഹതെ ജാന്‍ മുജ്ഹ്കോ രുലാനെ കെ ലിയെ ആ 

അബ് തക് ദിലെ ഖുഷ് ഫഹം കൊ തുജ്ഹ്സേ ഉമ്മീദേന്‍ 
യെഹ്  ആഖിരീ ശമ്മേന്‍ ഭീ ബുജ്ഹാനെ കെ ലിയെ ആ  



 ആശയം ഇങ്ങനെ സംഗ്രഹിക്കാം എന്ന് തോന്നുന്നു: 

കടുത്ത വ്യഥയിലാണെന്നാകിലും ഇനിയും മനോവേദന പകരാനായി നീ വരിക
വരിക, ശേഷം  എന്നെ വീണ്ടും ഉപേക്ഷിച്ചു പോകുവാനാണെങ്കിലും കൂടി  

പഴയ പോലെ അടുപ്പമില്ലെന്നാകിലും വല്ലപ്പോഴും 
പുറംലോകത്തിന്റെ ആചാരങ്ങളെ തൃപ്തിപ്പെടുത്താനായെങ്കിലും നീ വരിക   

ആരോടൊക്കെ നാം ബോധ്യപ്പെടുത്തണം വഴിപിരിഞ്ഞതിന്റെ കാരണങ്ങള്‍ 
എന്നോട് വിദ്വേഷമാണെന്നാകിലും കേവലം ചടങ്ങിനായെങ്കിലും നീ വരിക  

നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ആഴത്തെ അല്പമെങ്കിലും മാനിക്കുക 
ഒരിക്കലെങ്കിലും എന്നെ സമാശ്വസിപ്പിക്കാനായി നീ വരിക

നാളേറെയായ് കണ്ണീരുപ്പുരസം നുകരുന്നതു പോലും നിഷേധിക്കപെട്ടിട്ടു 
ഓ പ്രേയസ്സീ, എന്നെ കണ്ണീരണിയിക്കാനായെങ്കിലും നീ വരിക 

ഇപ്പോഴും നിന്നെക്കുറിച്ചുള്ള ശുഭപ്രതീക്ഷയിലാണ് ഈയുള്ളവന്റെ ഹൃദയം    
പ്രതീക്ഷയുടെ ഈ ഒടുവിലത്തെ നെയ്ത്തിരിയും ഊതിയണക്കാനായ് നീ വരിക


ബന്ധങ്ങള്‍ ഇത്തരം രോദനങ്ങള്‍ക്ക് വഴിമാറാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
മറ്റൊരു മെഹ്ദി പാഠവുമായി വീണ്ടും കാണാം.



ഈ ഗസല്‍ യൂട്യുബില്‍ കാണാന്‍ ദാ  താഴെ:   

    
     

18 comments:

  1. മെഹ്ദി പാഠങ്ങള്‍ എന്ന ഗസലിലൂടെ ഉള്ള ഈ യാത്ര കൂടുതല്‍ മനോഹരമായി വരുന്നു. ഓരോ ഗസലും സഞ്ചരിക്കുന്നത് ഹൃദയത്തിലൂടെ ആണ്. വരികളും ഈണവും നല്‍കുന്ന മായികപ്രപഞ്ചത്തിലൂടെ യാത്ര ചെയ്തു തിരിച്ചെത്തുമ്പോള്‍ ആര്‍ദ്രമായിരുന്ന മനസ്സിന്റെ വീണ്ടെടുപ്പ് സാധ്യമാകുന്ന പോലെ..നന്ദി

    ReplyDelete
  2. മനോഹരം, ഒരു ഗസൽ പോലെ
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ശ്രീ ഷാജു, ഈ മെഹ്ഫിലില്‍ വന്നു പോയതിനു....

      Delete
  3. واه واه! كيا خوب؟ كتنى خوبصورت! مهدي صاحب كي لا جواب آواز

    ReplyDelete
    Replies
    1. عارف زین بھائی
      آداب .......محفل میں آنے کا شکریہ

      Delete
  4. ഒട്ടകപ്പുറത്ത്, തലക്കുമുകളില്‍ തിളയ്ക്കുന്ന സൂര്യനുമായി, സഞ്ചരിച്ച് മരുഭൂമിയുടെ സൗന്ദര്യം നമുക്ക് കാണിച്ചുതന്ന മുഹമ്മദ് അസദിനെ ഓര്‍ക്കുന്നു. ബഷീര്‍ ഓര്‍മയുടെ അറകളില്‍ കുറിച്ചിട്ട, മുഹമ്മദ് അസദായി മാറിയ ലിയോ പോള്‍ഡ്വെയിസിന്‍െറ ചിത്രം. പിന്നീട്, കാരുണ്യം വറ്റിത്തീരാത്ത മണലാരണ്യത്തിന്‍െറ ഒരുപാട് ചിത്രങ്ങള്‍ നമ്മുടെ ഗള്‍ഫിലെ എഴുത്തുകാര്‍ നമുക്ക് തന്നു.
    ബെന്യാമിന്‍െറ ‘ആടുജീവിതം’ വായിച്ചു നാം നടുങ്ങി.
    മരുഭൂമിയുടെ മറുപുറം ഇനിയും ഒരുപാട് കഥകള്‍ തന്നുകൊണ്ടേയിരിക്കും.നീ മരുഭൂമിയില്‍ നിന്ന് മെഹ്ദിയിലൂടെയുള്ള യാത്ര തീര്‍ത്തും സുന്ദരമാകുന്നു ..

    ReplyDelete
  5. മെഹ്ദി സ്മരണകളും ഗസല്‍ അടക്കമുള്ള അവതരണവും നല്ല ഇഷ്ടമായി.ഇതെനിക്കേറെ പ്രയോജനമുള്ള ബ്ലോഗായി തോന്നുന്നു.ആശംസകള്‍ .

    ReplyDelete
  6. മെഹ്ദി ഗസലുകളിലൂടെ യുള്ള ഈ യാത്ര ഒരു പുണ്യ പ്രവൃത്തിയായി കാണുന്നു ..ഒരു മെഹ്ദി ആരാധകന്‍ എന്ന നിലയില്‍ സന്തോഷം അറിയിക്കുന്നു ..

    ReplyDelete
  7. നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ആഴത്തെ അല്പമെങ്കിലും മാനിക്കുക
    ഒരിക്കലെങ്കിലും എന്നെ സമാശ്വസിപ്പിക്കാനായി നീ വരിക

    .. വീണ്ടും ഹൃദയ സ്പര്‍ശിയായി എഴുതിയിരിക്കുന്നു .. നന്ദി ..

    ReplyDelete
  8. മനോഹരമായി
    ആശംസകള്‍

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...