ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday, 18 September 2010

സൗഹൃദം

തീരങ്ങളെന്നും ഒരു പോലെയാണ്
അണച്ച് പിടിക്കാനെത്തുന്ന തിരകളെചൊല്ലി

കലഹിച്ചു കൊണ്ടേയിരിക്കുന്നവ
ആത്മാവില്‍ കൊത്തിവെച്ച വരികളെ
നുരപരത്തി തിരയെടുക്കുന്നതും നോക്കി
കുത്തി വരയപ്പെട്ട സ്ലേറ്റ്‌
മഷിതണ്ട് കാത്തിരിക്കുന്നത് പോലെ
.....
ചിന്തകള്‍ ഇങ്ങനെയൊക്കെയാണ്
മായ്ക്കാന്‍ മനസ്സുവരാത്ത തീരങ്ങളെക്കുറിച്ച്
മഴക്കൊയ്ത്തു കാക്കുന്ന ഇളംമുകുളങ്ങളെക്കുറിച്ച്
പെയ്യാന്‍ വെമ്പുന്ന ഇടമഴയെക്കുറിച്ച്
നാദമുതിര്‍ക്കാന് പിടയ്ക്കുന്ന വീണകമ്പികളെകുറിച്ചു
......
സ്വരമിടറി അപസ്വരമുതിര്‍ന്നു തുടങ്ങുമ്പോള്‍
കാലിടറി കൈതാങ്ങിനായി പരതുമ്പോള്‍
മഴമാറി പേമാരിയാകുമ്പോള്‍
വരികള്‍ക്കപ്പുറം കടലെടുത്തു തീരവും മായുമ്പോള്‍
നീ വരിക...
ആ പഴയ നീയായി
......
സൌഹൃദ വഴിയില്‍ ഇരു പിരിവുകളുണ്ട്
പുറംപൂചിനു മേല്‍ അടുക്കിവെച്ച
മനസ്സുകള്‍ക്കിടയിലായി മതിലുകള്‍ തീര്‍ക്കുന്ന
കാപട്യത്തിന്‍റെ കറുത്ത പിരിവ്
.....
ഇപ്പുറം
പച്ചയണിഞ്ഞ
കനിവിന്‍റെ ഇല പൊഴിച്ചു മെത്തയൊരുക്കിയ
മനസ്സിന്‍റെ വലുപ്പം കൊണ്ടു മറക്കുട വിരിച്ച
നേര്‍ത്ത മഞ്ഞുകൊണ്ടു കുളിര്‍ കംബടം പുതപ്പിച്ച
ഒരു വെളുത്ത പിരിവ്

6 comments:

 1. This comment has been removed by a blog administrator.

  ReplyDelete
 2. "Heart-touching" lines...!!!

  ReplyDelete
 3. Thanks Rashid for the comments

  ReplyDelete
 4. നന്മകൾ ഇന്ന് മറഞ്ഞു കൊണ്ടിരിക്കുന്നു, സ്നേഹവും സൗഹൃദങ്ങളും നന്മയുള്ളവയില്ലാതാകുന്നു

  ReplyDelete
 5. ഞാൻ വായിച്ചുകൊണ്ടിരിക്കുന്നു..... അമൂർത്തമായ ബിംബകൽപ്പനകളിൽ നിന്ന് പലതരം ചിത്രങ്ങൾ മനസ്സിൽ തെളിയുന്നു. കോർത്തൊരുക്കിയ പദാവലികളിലെ താളമറിയുന്നു.

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...