മെഹ്ദിയിലേക്കുള്ള യാത്ര നമ്മള്‍ തുടരുകയാണ്. ഓണ്‍ലൈന്‍ സുഹൃത്തും ഗസല്‍ പ്രേമിയുമായ പ്രിയപ്പെട്ട
തഹ്സീന്‍ ആവശ്യപ്പെട്ടതു പോലെ മെഹ്ദി സാബിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ 'അബ് കെ ഹം ബിച്ടെ...' യിലേക്കുള്ള യാത്രയാണ് ഇത്തവണ. പാകിസ്ഥാനിലെ ആധുനികരില്‍
ഏറ്റവും പ്രമുഖനായ ഉര്‍ദു കവി അഹമദ് ഫറാസിന്റെ മനോഹരമായ വരികള്‍ക്ക് മെഹ്ദി സാബ്
ഏറ്റവും പ്രമുഖനായ ഉര്‍ദു കവി അഹമദ് ഫറാസിന്റെ മനോഹരമായ വരികള്‍ക്ക് മെഹ്ദി സാബ്
ഭൂപാലി രാഗത്തില്‍ അല്പം മാറ്റം വരുത്തി ഈണം പകരുമ്പോള്‍ അദ്ദേഹം തന്നെ ഒരു ലൈവ് കണ്‍സേര്ട്ടില് പറയുന്ന പോലെ എല്ലാ വേര്‍പ്പാടിന്റെയും നഷ്ടങ്ങളുടെയും വേദനകള്‍ ഒരുമിച്ച് നിങ്ങളെ തേടിയെത്തും. പ്രണയനഷ്ടങ്ങളുടെ കടുത്ത ചരിത്രമുള്ളവര്‍ക്ക് അതിന്റെ വേദനകളില്‍ അഭിരമിക്കുന്നതിലൂടെ കിട്ടുന്ന ഒരു
ലഹരിയുണ്ടല്ലോ, ആ ലഹരിയിലൂടെയാണ് മെഹ്ദി ഹസ്സന്‍ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്,
ഈ ഗസലിലൂടെ.