കാലങ്ങളോളം കെട്ടിക്കിടന്ന് കെട്ടുപോകാൻ തുടങ്ങുന്ന ഒരു തണ്ണീർ തടാകത്തിന് ശുദ്ധജലത്തെ അകത്തേക്കെടുക്കാനും ജീർണ്ണിത വിഴുപ്പുകളെ പുറത്തേക്കു തള്ളാനുമായി അപ്പുറവുമിപ്പുറവും ചാല്കീറിക്കൊടുക്കുന്നവനെയാണ് നമ്മൾ വിവേകിയെന്ന് വിളിക്കുക. മറ്റൊന്ന് ഉദാഹരിച്ചാൽ, കാറ്റിന്റെ ദിശക്കനുസൃതമായി ലക്ഷ്യസ്ഥാനം മനസ്സിലാക്കി പായക്കപ്പലിന്റെ പായ തിരിച്ചും മറിച്ചും കെട്ടിക്കൊണ്ടിരിക്കുന്നവനെയും നമ്മൾ അതു തന്നെ വിളിക്കും. ഈ രണ്ടു ചെയ്തികൾക്ക് പിന്നിലും അത് ചെയ്യുന്നവന്റെ കേവലമായ സ്വേച്ഛയുടെ ഒരു പ്രയോഗമല്ല ഉള്ളത്, മറിച്ച് സാർവ്വലൗകികവും സർവ്വസ്വീകാര്യവും യുക്തിസഹവുമായ ചില അടിസ്ഥാന തത്വങ്ങളുടെ അവലംബിത പ്രയോഗമാണ് കാണാനാവുക. ഇതിനു വിപരീതമായി ഈ കപ്പലിന്റെ പായ അത് പുറപ്പെടുമ്പോൾ ഒരു മഹാനവർകൾ കെട്ടിതന്നതായതിനാൽ ഈ കപ്പലിന്റെ പ്രയാണത്തിനിടയ്ക്ക് അത് മാറ്റിക്കെട്ടുന്ന പ്രശ്നമുദിക്കുന്നില്ലെന്നു ഒരാൾ വാദിക്കാൻ വന്നാല് അവനെ വളരെ അനുഭാവപൂർവ്വം ആ യാനത്തിന്റെ വെളിയിലേക്കെടുത്തിട്ട് യാത്ര തുടരുക എന്നതാണ് അവശേഷിക്കുന്ന ദൗത്യസംഘത്തിന്റെ ശരി.
ഭൂമിയ്ക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ചു നാം അകറ്റി നട്ട മരങ്ങള്‍ ...
Thursday, 4 April 2013
Wednesday, 13 March 2013
മെഹ്ദി പാഠങ്ങള്‍ - 7 : സിന്ദഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍തേ ഹേ...
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നമ്മള്‍ വീണ്ടും മെഹ്ദിയിലേക്ക് തിരിച്ചു നടക്കുന്നു. ഇത്തവണ പ്രണയിനിക്ക് മുന്നില്‍ തന്റെ വിശുദ്ധ പ്രണയത്തെക്കുറിച്ച് ഒരു അഫിഡവിറ്റ് തന്നെ സമര്‍പ്പിക്കുന്ന കാമുകന്റെ ചിത്രം തന്റെ ശബ്ദവീചികള്‍ കൊണ്ട്
വരച്ചിടുകയാണ് മെഹ്ദി സാബ്. ഖതീല്‍ ശിഫായിയുടെ ലളിതവും സുഗ്രാഹ്യവുമായ വരികള് മെഹ്ദി യുടെ ആലാപന വൈവിധ്യം കൊണ്ട് അങ്ങേയറ്റം പോപ്പുലര്‍ ആയി മാറുകയായിരുന്നു. 'ഗസല്' എന്ന പദത്തിന് കല്പ്പിക്കപ്പെട്ടിട്ടുള്ള ഒരര്‍ത്ഥം 'പ്രണയിനിയുടെ കാതില്‍ സ്വകാര്യമായി മന്ത്രിക്കുന്നത്' എന്നാണ്. ആ അര്‍ത്ഥത്തിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഗസലായി ഈ വരികളെ കാണാം.
Labels:
Mehdi Hassan,
പാട്ട്
Sunday, 2 December 2012
മെഹ്ദി പാഠങ്ങള്‍ - 6 : ഗുലോം മേ രംഗ് ഭരേ.....
![]() |
| ഫൈസ് അഹമ്മദ് ഫൈസ് |
കാവ്യശാഖയെ വിപ്ലവാത്മകമായ ഒരു കാലഘട്ടത്തിലൂടെ നയിച്ച ഫൈസ്
അഹമ്മദ് ഫൈസിന്റെ പ്രസിദ്ധമായ ഒരു ഗസലിലൂടെയാണ്.
ഒരു ഗസലിനു വേണ്ട സാഹിത്യപരമായ എല്ലാ ലക്ഷണങ്ങളും
പാലിച്ചെഴുതപ്പെട്ടതാണ് ഇത്.
പാലിച്ചെഴുതപ്പെട്ടതാണ് ഇത്.
റാദിഫ് -അഥവാ എല്ലാ ഈരടികളുടെയും രണ്ടാമത്തെ വരി അവസാനിക്കുന്നത്
ഒരേ വാക്കിലാകുക എന്നത്- 'ചലേ' എന്ന വാക്കിലൂടെ റാദിഫ് ഇവിടെ പാലിക്കപ്പെട്ടത് കാണാം.
ഒരേ വാക്കിലാകുക എന്നത്- 'ചലേ' എന്ന വാക്കിലൂടെ റാദിഫ് ഇവിടെ പാലിക്കപ്പെട്ടത് കാണാം.
മത് ലാ - അഥവാ ആദ്യത്തെ ഈരടിയുടെ രണ്ടു വരികളിലും അവസാനം
റാദിഫ് ഉണ്ടാവുക എന്നത് - 'ചലേ' എന്ന വാക്ക് ആദ്യ ഈരടിയുടെ
രണ്ടു വരിയുടേയും അവസാനത്തില്‍ വരുത്തി മത് ലാ പാലിക്കപ്പെട്ടിരിക്കുന്നു.
റാദിഫ് ഉണ്ടാവുക എന്നത് - 'ചലേ' എന്ന വാക്ക് ആദ്യ ഈരടിയുടെ
രണ്ടു വരിയുടേയും അവസാനത്തില്‍ വരുത്തി മത് ലാ പാലിക്കപ്പെട്ടിരിക്കുന്നു.
കാഫിയാ - അഥവാ എല്ലാ ഈരടികളുടെയും റാദിഫിന് തൊട്ടു മുന്നേയുള്ള
വാക്ക് ഒരേ പ്രാസത്തില്‍ ഉള്ളതാവുക എന്നത് - കാറോബാര്‍, സിക്റെ-യാര്‍,
വാക്ക് ഒരേ പ്രാസത്തില്‍ ഉള്ളതാവുക എന്നത് - കാറോബാര്‍, സിക്റെ-യാര്‍,
മുശ്ക്ബാര്‍, ഗംഗുസാര്‍, സന്‍വാര്, താര്‍ താര്‍, സൂയെ-ദാര്‍ തുടങ്ങിയ പ്രാസമൊപ്പിച്ച വാക്കുകളിലൂടെ (വാക്കുകളുടെ സങ്കലിതപ്രയോഗങ്ങളുമാകാം) പാലിക്കപ്പെട്ടത് കാണാം.
മഖ്താ- അഥവാ അവസാന ഈരടിയില്‍ കവി തന്റെ തൂലികാനാമം വിദഗ്ദ്ധമായി
ഇണക്കി ചേര്‍ക്കുന്നത്- അവസാന ഈരടിയുടെ ആദ്യ വരിയില്‍ 'ഫൈസ്' എന്ന് ചേര്‍ത്തിരിക്കുന്നത് ഈ ഗസലിന്റെ രചയിതാവ് ഫൈസ് അഹമ്മദ്
ഫൈസ് അദ്ധേഹത്തിന്റെ നാമം മഖ്താ പാലിക്കാന്‍ വേണ്ടി ചേര്‍ത്തതാണ്.
ഇണക്കി ചേര്‍ക്കുന്നത്- അവസാന ഈരടിയുടെ ആദ്യ വരിയില്‍ 'ഫൈസ്' എന്ന് ചേര്‍ത്തിരിക്കുന്നത് ഈ ഗസലിന്റെ രചയിതാവ് ഫൈസ് അഹമ്മദ്
ഫൈസ് അദ്ധേഹത്തിന്റെ നാമം മഖ്താ പാലിക്കാന്‍ വേണ്ടി ചേര്‍ത്തതാണ്.
Labels:
Mehdi Hassan,
പാട്ട്
Wednesday, 14 November 2012
മെഹ്ദി പാഠങ്ങള്‍ - 5 : അപ്നോ നെ ഗം ദിയെ തോ മുജ്ഹെ യാദ് ആ ഗയാ...
അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചിലരുണ്ട്. നമ്മള്‍ സ്വന്തമെന്നു കരുതിയവരൊക്കെയും ആശ്വാസവും താങ്ങും അനിവാര്യമായ ഒരു സമയത്ത് നമ്മെ കയ്യൊഴിഞ്ഞു പോവുകയും മാറി നിന്ന് നൊമ്പരങ്ങളുടെ കനലുകളില്‍ എണ്ണ കോരിയിടുകയും ചെയ്യുമ്പോള്‍ വേദന കൊണ്ട് നീറുന്ന മുറിവുകളില്‍
അനുതാപത്തിന്റെ തീര്‍ത്ഥം തളിച്ച് കടന്നു വരുന്ന ഒരു അപരിചിതന്‍ /അപരിചിത, അവരുടെ സാമീപ്യം നമ്മെ
ജീവിതത്തിന്റെ ഹരിതാഭമായ താഴ്വരകളിലേക്ക് മാത്രം നയിക്കുന്നു, ചുറ്റിലുമുള്ള മുഴുവന്‍ സമ്മര്‍ദ്ദങ്ങളെയും
അതിജയിച്ചു സന്താപങ്ങളൊക്കെയും മറന്നു സദാ സന്തുഷ്ടമായ നാളുകള്‍ സമ്മാനിക്കുന്നു, ഹൃദയത്തിലൊരു പ്രത്യാശയുടെ വിളക്ക് കൊളുത്തി തരുന്നു, ആ വിളക്കിന് ജ്വലിക്കാനുള്ള ഇന്ധനമായി സദാ വര്‍ത്തിക്കുന്നു.
ജീവിതപ്പാച്ചിലിനിടയ്ക്കു പരസ്പരം അനിവാര്യമായും പറയേണ്ടിയിരുന്നത് മാത്രം പറയാതെ
പോവുകയും ഒരു സുപ്രഭാതത്തില്‍ അവള്‍/അവന്‍ സമീപത്തു നിന്നും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അങ്ങനെയൊരാള്‍ അടര്‍ന്നു പോയതിനു ശേഷമേ അതുണ്ടാക്കുന്ന ശൂന്യത എത്ര ഭീകരമാണെന്നും
ജീവിതയാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു അന്യ(ന്‍) എന്നതിനപ്പുറം ആ ബന്ധത്തെ
നിര്‍വ്വചിക്കാന്‍ സമയം കണ്ടെത്താതെ പോയതിന്റെ നഷ്ടം എത്ര വേദനാജനകമാണെന്നും തിരിച്ചറിയുന്നുള്ളൂ.
ജീവിത നൌക പിന്നെയും കാലത്തിനൊപ്പം മുന്നോട്ടൊഴുകും, സ്വന്തമെന്ന ലേബലൊട്ടിച്ച ഒരുപാട്
ബന്ധ(ന)ങ്ങളുണ്ടാകും, എങ്കിലും, ഹൃദയവേദനകള്‍ ആവിഷ്ക്കരിക്കാനൊരു ഇടമില്ലാതെ വരുമ്പോള്‍
പിന്നെയും ആ പഴയ അപരിചിത(ന്‍)യിലേക്ക്, അവരുടെ ഓര്‍മകളിലേക്ക്, ഒരു വടക്കുനോക്കിയന്ത്രം
പോലെ മനസ്സ് തിരിഞ്ഞു നില്‍ക്കും.
Labels:
Mehdi Hassan,
പാട്ട്
Sunday, 11 November 2012
മെഹ്ദി പാഠങ്ങള്‍ -4: തേരെ ഭീഗെ ബദന്‍ കീ ഖുശ്ബൂ സെ........
മെഹ്ദിയിലൂടെയുള്ള യാത്രയില്‍ ഇത് വരെയും നമ്മള്‍ പിന്നിട്ടു പോയത് വിരഹത്തിന്റെയും പ്രണയനഷ്ടങ്ങളുടെയും ഹൃദയവേദനകളുടെയും വഴികളെയാണ് . ഇനി നമുക്കൊന്ന് വഴി മാറി നടക്കാം. പ്രണയിനിയുടെ അംഗലാവണ്യത്തില് മദോന്‍മത്തനായ ഒരു കാമുകന്റെ ആവിഷ്കാരമാണ് ഈ ഗസല്‍. നനഞ്ഞൊട്ടിയ പ്രേയസ്സിയുടെ മെയ്യിന്റെ സുഗന്ധം നുകര്‍ന്ന് മതിമറന്നു പോയ തിരകളേയും അവളുടെ മുടിയിഴകളില്‍ തഴുകിയകന്നതോടെ ലഹരിയില്‍ മയങ്ങി നിന്ന കാറ്റിനെയുമൊക്കെപ്പറ്റി പാടുമ്പോള്‍ മെഹ്ദി സാബിന്റെ ശബ്ദം അങ്ങേയറ്റം കാതരമാകുന്നു.
പട്ടു പോലുള്ള ആ ശബ്ദത്തിന്റെ തൂവല്‍ സ്പര്‍ശം ഏതൊരു കാമുകന്റെയും മനസ്സിലേക്ക് മഴയില്‍
നനഞ്ഞൊട്ടിയ പ്രണയിനിയുടെ ചിത്രം കൊണ്ട് വരുന്നു.
Labels:
Mehdi Hassan,
പാട്ട്
Wednesday, 10 October 2012
മെഹ്ദി പാഠങ്ങള്‍ -3 : രഞ്ജിഷ് ഹീ സഹീ....
മെഹ്ദിയിലൂടെയുള്ള യാത്രയില്‍ അടുത്തത് ജനപ്രിയ മെഹ്ദി
ഗസലുകളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്ന
അഹമ്മദ് ഫറാസിന്റെ 'രഞ്ജിഷ് ഹീ സഹീ.....' ആണ്. ഒരു പക്ഷെ
മെഹ്ദി സാബ് വേദികളില്‍ ഏറ്റവും കൂടുതല്‍ ആലപിച്ച ഗസലും
ഇതായിരിക്കാം.
ചില ബന്ധങ്ങള്‍ കണ്ടിട്ടില്ലേ, അസൂയ ജനിപ്പിക്കും വിധം അനുരാഗത്തിന്റെ
ആഴക്കടലില്‍ നീരാടി വന്നു പ്രതിബന്ധങ്ങളെയൊക്കെയും അതിജയിച്ചു
ജീവിതത്തില്‍ ഒന്നായവര്‍, അപ്രതീക്ഷിതമായി, നമ്മെയൊക്കെ അമ്പരിപ്പിച്ചു
ഒരു നാള്‍ വേര്‍പിരിഞ്ഞു പോകുന്നത്!അവയില്‍ തന്നെ ഭൂരിഭാഗവും
മാനസികമായി അകന്നു കഴിഞ്ഞിട്ടും ചുറ്റുമുള്ള സമൂഹത്തിന്റെ കണ്ണില്‍
തങ്ങളുടെ പ്രണയനാളുകളിലെ തീവ്രത ഇപ്പോഴും ജീവിതത്തിലും
നിലനില്‍ക്കുന്നു എന്ന് വെറുതെ ബോധ്യം വരുത്താന്‍ വേണ്ടി ഒരേ കൂരയില്
ഹൃദയാതിര്‍ത്തികള്‍ക്കപ്പുറവുമിപ്പുറവുമായി ശിഷ്ടജീവിതം അഭിനയിച്ചു
തീര്‍ക്കുന്നവരാണ്.
Labels:
Mehdi Hassan,
പാട്ട്
Tuesday, 2 October 2012
മെഹ്ദി പാഠങ്ങള്‍ - 2 : അബ് കെ ഹം ബിച്ടെ.....
മെഹ്ദിയിലേക്കുള്ള യാത്ര നമ്മള്‍ തുടരുകയാണ്. ഓണ്‍ലൈന്‍ സുഹൃത്തും ഗസല്‍ പ്രേമിയുമായ പ്രിയപ്പെട്ട
തഹ്സീന്‍ ആവശ്യപ്പെട്ടതു പോലെ മെഹ്ദി സാബിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ 'അബ് കെ ഹം ബിച്ടെ...' യിലേക്കുള്ള യാത്രയാണ് ഇത്തവണ. പാകിസ്ഥാനിലെ ആധുനികരില്‍
ഏറ്റവും പ്രമുഖനായ ഉര്‍ദു കവി അഹമദ് ഫറാസിന്റെ മനോഹരമായ വരികള്‍ക്ക് മെഹ്ദി സാബ്
ഏറ്റവും പ്രമുഖനായ ഉര്‍ദു കവി അഹമദ് ഫറാസിന്റെ മനോഹരമായ വരികള്‍ക്ക് മെഹ്ദി സാബ്
ഭൂപാലി രാഗത്തില്‍ അല്പം മാറ്റം വരുത്തി ഈണം പകരുമ്പോള്‍ അദ്ദേഹം തന്നെ ഒരു ലൈവ് കണ്‍സേര്ട്ടില് പറയുന്ന പോലെ എല്ലാ വേര്‍പ്പാടിന്റെയും നഷ്ടങ്ങളുടെയും വേദനകള്‍ ഒരുമിച്ച് നിങ്ങളെ തേടിയെത്തും. പ്രണയനഷ്ടങ്ങളുടെ കടുത്ത ചരിത്രമുള്ളവര്‍ക്ക് അതിന്റെ വേദനകളില്‍ അഭിരമിക്കുന്നതിലൂടെ കിട്ടുന്ന ഒരു
ലഹരിയുണ്ടല്ലോ, ആ ലഹരിയിലൂടെയാണ് മെഹ്ദി ഹസ്സന്‍ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്,
ഈ ഗസലിലൂടെ.
Labels:
Mehdi Hassan,
പാട്ട്
Saturday, 15 September 2012
മെഹ്ദി പാഠങ്ങള്‍ - 1: ആ ജീവിതഗാനം മെഹ്ദി പാടുമ്പോള്‍.......
പ്രവാസം ചുമരില്‍ തൂങ്ങുന്ന മങ്ങിയ ചിത്രം പോലെ, എന്നും ഒരേ കാഴ്ചകള്‍, ഒരേ മുഖങ്ങള്‍, ഒരേ വഴികള്‍, അന്തരീക്ഷം പോലും മടുപ്പ് തീണ്ടിയ ആ പഴയ കാറ്റും പേറി....
ഒരു തിരിച്ചുപോക്ക് മനസ്സിനെങ്കിലും സാധ്യമാകട്ടേയെന്ന പ്രതീക്ഷയിലാണ് എന്നത്തേയും പോലെ മെഹ്ദിയിലേക്ക്
ഒരു തീര്‍ത്ഥയാത്ര നടത്തിയത്. ഉള്ളില്‍ സര്‍ഗസ്വപ്നങ്ങളുടെ ആരവങ്ങള്‍ ഒടുങ്ങുമ്പോള് തേട്ടം മെഹ്ദി ഹസനിലേക്ക്, പുനര്‍ജ്ജനിയുടെ ഗര്‍ഭം പേറുന്ന ഒരു കുഞ്ഞുവിത്തെങ്കിലും ഇട്ടു തരാതെ ആ ശബ്ദവീചികള്‍
അനന്തതയില്‍ വിലയം പ്രാപിക്കാറില്ല തന്നെ.
അങ്ങനെയൊരു ആസ്വാദനവേളയിലാണ് ബന്ധങ്ങളില്‍ ഹൃദയാര്‍ദ്രതയുടെ നനവ് ഊറാത്ത ഈ ആസുര കാലത്ത് എങ്ങനെയാണ് ജീവിതനൗക പ്രതിബന്ധങ്ങളുടെ മഞ്ഞുമലകളില്‍ ഇടിച്ചുലയാതെ
മറുതീരമണയിക്കാന് പ്രാപ്തമാക്കുകയെന്ന് മുശീര്‍ കാസ്മിയുടെ മനോഹര വരികളിലൂടെ ജീവനകലയുടെ ഫിലോസഫി മുഴുവന്‍ ഒരു ശംഖിനുള്ളില്‍ നിറച്ചു അതില്‍ നിന്നും കര്‍ണ്ണപുടങ്ങളിലേക്കും
അപ്പുറം ഹൃദയത്തിലേക്കും മെഹ്ദി സാബ് ആ മാന്ത്രിക സ്വരവീചികളിലൂടെ കടന്നു കയറിയത്.
Labels:
Mehdi Hassan,
പാട്ട്
Sunday, 5 August 2012
ഓര്‍മ്മ മരുന്നായി മാറിയ ഒരു പകല്‍
കാത്തിരിപ്പിന്റെ ഒട്ടേറെ നാളുകള്‍ ,കലണ്ടറിലെ ചതുരക്കള്ളികള് നോക്കി കൂട്ടിയും കിഴിച്ചും ഇരുന്ന
ഏറെ ദിനരാത്രങ്ങള്‍.ആത്മമിത്രങ്ങളെല്ലാം പിരിഞ്ഞു പോയതിന്റെ നോവും വീണ്ടും ഒത്തു ചേരുന്നതിന്റെ
ഹര്‍ഷവും പങ്കുവെച്ച് കൊണ്ടേയിരുന്നു. പ്രവാസത്തിന്റെ വ്യഥകളിലും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം
പകര്‍ന്നത് ജൂലൈ 14 ലേക്കുള്ള കലണ്ടര്‍ദൂരം കുറഞ്ഞു വരുന്നു എന്ന ഓര്‍മ്മപ്പെടുത്തലും. അവധിക്കാലം
അതിനൊത്ത് ക്രമപ്പെടുത്തി നേരത്തെ തന്നെ എയര്‍ ടിക്കറ്റും പര്‍ച്ചേസ് ചെയ്തു കഴിഞ്ഞതോടെ ഓര്‍മകളുടെ
വിളവെടുപ്പ് ദിനത്തിനായുള്ള കാത്തിരിപ്പിന് ഒരര്‍ത്ഥമൊക്കെ കൈവന്നതു പോലെ.
വിളവെടുപ്പ് ദിനത്തിനായുള്ള കാത്തിരിപ്പിന് ഒരര്‍ത്ഥമൊക്കെ കൈവന്നതു പോലെ.
എട്ടു വര്‍ഷത്തോളം നീണ്ട കലാലയ പഠനകാലം ജീവിതത്തിന്റെ കാന്‍വാസിലേക്ക് പടര്‍ത്തിയത് നീറുന്ന
നേരനുഭവങ്ങളുടെ ഉഗ്രഗ്രീഷ്മവും ഊഷ്മള സൗഹൃദങ്ങളുടെ പൊന്‍ഹേമന്തവും പ്രണയാര്‍ദ്രതയുടെ
ഇഷ്ടവസന്തവുമൊക്കെ തന്നെ, പല നിറക്കൂട്ടില്‍, പല കോണ്ട്രാസ്റ്റില്‍. എന്നാല്‍ അവയില്‍ ഏറ്റവും
ഇഷ്ടവസന്തവുമൊക്കെ തന്നെ, പല നിറക്കൂട്ടില്‍, പല കോണ്ട്രാസ്റ്റില്‍. എന്നാല്‍ അവയില്‍ ഏറ്റവും
പ്രിയപ്പെട്ടതാവുന്നത് ഫാറൂഖ് കോളേജിന്റെ ഹരിതാഭമായ കാമ്പസില്‍ പരിലസിച്ച ഒരു വര്ഷം. അധ്യാപക
വിദ്യാര്‍ത്ഥിയായി ട്രെയിനിംഗ് കോളേജിന്റെ ഗേറ്റ് കടന്നു ഇടനാഴിയിലേക്ക് കയറുമ്പോള്‍ നിങ്ങള്‍ക്കിങ്ങനെ
വായിക്കാം:
വായിക്കാം:
"എന്റര്‍ ടു ലേണ്‍, എക്സിറ്റ് ടു സെര്‍വ്"
അതൊരു വല്ലാത്ത അഭിസംബോധനാവാക്യം തന്നെയാണ്. ഒരു തലമുറയെ ഏറ്റെടുക്കാന്‍ തയ്യാറായി
വരുന്നവനുള്ള താക്കീത്. അധ്യാപക വിദ്യാര്‍ത്ഥി എന്നത് കേവലം ഒരു കോളേജ് വിദ്യാര്‍ത്ഥിയല്ലെന്നും
ഇതിനകത്ത് നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അവന്‍/അവള്‍ സമൂഹത്തിനു ആരായിരിക്കണമെന്നും കൃത്യമായി
വരുന്നവനുള്ള താക്കീത്. അധ്യാപക വിദ്യാര്‍ത്ഥി എന്നത് കേവലം ഒരു കോളേജ് വിദ്യാര്‍ത്ഥിയല്ലെന്നും
ഇതിനകത്ത് നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അവന്‍/അവള്‍ സമൂഹത്തിനു ആരായിരിക്കണമെന്നും കൃത്യമായി
അടയാളപ്പെടുത്തുന്നുണ്ട് ആ വാക്യം. പ്രകടനപരതയ്ക്കപ്പുറം ആത്മബന്ധങ്ങളുണ്ടെന്നും ഒരായുസ്സ് മുഴുവന്
മടുപ്പില്ലാതെ ഓടിതീര്‍ക്കാനുള്ള ഇന്ധനബങ്കുകളായി മാറാനുള്ള ഈടുവെപ്പ് ഈ കലാലയത്തിന്റെ ഓരോ
കൊച്ചു കൊച്ചു ഇടനാഴികള്‍ക്കുമുണ്ടെന്നും മനസ്സിലാക്കി തന്ന ഇതുവരെ ഓടിയെത്തിയ ജീവിതവഴിയില്‍
പിന്നിട്ട ഏറ്റവും മനോഹരമായ സത്രം.
Labels:
ഓര്‍മ്മക്കുറിപ്പുകള്‍
Wednesday, 13 June 2012
തേരീ മെഹ്ഫില്‍ മേം ലേകിന്‍ ഹം ന ഹോന്ഗെ....
രാജസ്ഥാന്റെ ശേഖാവതി ഭാഗത്തുള്ള ജുന്‍ചുനു ജില്ലയില്‍ ലൂണ എന്ന ഗ്രാമത്തില്‍ നിന്നും സംഗീതത്തിന്റെ
ആ മഹാഭേരി ആര്‍ത്തലച്ചു വന്ന് 84 വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന് ആ നാദം എന്നെന്നേക്കുമായി നിലച്ചു പോയിരിക്കുന്നു. വിഭജനത്തിന്റെ മുറിവ് പടരുന്നതിന് മുമ്പേ പാകിസ്ഥാനിലെ ലാഹോറിലേക്ക്
കുടിയേറിപ്പോയതിലൂടെ ഇന്ത്യക്ക് സ്വന്തമായിട്ടും സ്വന്തമെന്നു വിളിക്കാന്‍ കഴിയാതെ പോയെങ്കിലും ഗസലിന്റെ മധുരോധാരമായ മാന്ത്രിക വീചികളിലൂടെ അതിര്‍ത്തികളെ തന്നെ മായിച്ചു കളഞ്ഞ ആ മഹാവിസ്മയം ഏറെ നാളായി കറാച്ചിയിലെ ആശുപത്രില്‍ ജനലക്ഷങ്ങളെ പ്രണയാര്‍ദ്രമാക്കിയ ആ മധുരശബ്ദം പോലും നഷ്ട്ടപ്പെട്ടു ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത നൂല്പാലത്തില്‍ ഒളിഞ്ഞും
തെളിഞ്ഞും വരുന്ന ഓര്‍മയുമായി കിടക്കുകയായിരുന്നു , കഴിഞ്ഞ ഒരു പതിറ്റാണ്ടോളം ഒരു വരി പോലും പാടാന്‍ ആകാതെ.
ദാരിദ്ര്യത്തിന്റെ കൌമാരം വര്‍ക് ഷോപ്പിലെ കനത്ത യന്ത്രങ്ങളോട് മല്ലിട്ട് പിന്നിട്ട അയാള്‍ ആ പരുത്ത വിരലുകള്‍ പഴക്കം ചെന്നൊരു ഹാര്‍മോണിയത്തില്‍ ഓടിച്ച് പട്ടിന്റെ നൈര്‍മല്യമുള്ള ശബ്ദത്തില്‍ പാടിയപ്പോള്‍ അത് കാലവും ദേശവും കടന്നു അറ്റമില്ലാത്ത പ്രണയതീരങ്ങളെ തഴുകിയുണര്‍ത്തിയും
ഉറക്കിയും ഒരു കുളിര്‍തെന്നലായി പടര്‍ന്നു. ഒരിക്കല്‍ മെഹ്ഫിലിനായി വേദിയിലേക്ക് തന്റെ ഹാര്‍മോണിയം കൊണ്ട് പോകുമ്പോള്‍ താഴെ വീണു തകര്‍ന്നു. മിനിട്ടുകള്‍ക്കകം അതെടുത്തു
റിപ്പയര്‍ ചെയ്തു പഴയ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ച അദ്ധേഹത്തെ അത്ഭുതത്തോടെ
നോക്കി നിന്ന ആരാധകരോടദ്ദേഹം പറഞ്ഞു: " ആശ്ച്ചര്യപ്പെടേണ്ടതില്ല,ഒരു കാലത്ത് ഓട്ടോ മെക്കാനിക്ക് ആയിരുന്ന ഞാന്‍ എത്രയോ ട്രാക്ടര്‍ യന്ത്രങ്ങള്‍
കൂട്ടിയോജിപ്പിച്ചിരിക്കുന്നു, അത് നോക്കുമ്പോള്‍ ഇതെനിക്കൊരു കുട്ടിക്കളി മാത്രം".
Labels:
Mehdi Hassan,
പാട്ട്
Saturday, 19 May 2012
സ്റ്റാലിനും വിജയനും തമ്മിലെന്ത് ?
ഇത് ശുഭസൂചകമാണ്. കേരളമണ്ണിലെ ഇതേവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അനന്തരം അറിയുന്നവര്‍ക്ക് പ്രത്യേകിച്ചും. പാവകളിക്ക് പിന്നില്‍ ചരടുകളുടെ
അറ്റത്തിരുന്നു ആട്ടം നിയന്ത്രിക്കുന്ന കൈകള്‍ തന്നെയാണ് പ്രധാനം.
പാവകള്‍ കേവല ഉപകരണങ്ങള്‍ മാത്രമാണ്. കൊടി സുനിയും വായപ്പടച്ചി റഫീക്കുമൊക്കെ ഇത്തരം പാവകളാണ്.
പാര്‍ട്ടി പാലൂട്ടി വളര്‍ത്തി പാര്‍ട്ടിയേക്കാള്‍ വളര്‍ന്നു പോയ ഇത്തരം ക്വട്ടേഷന്‍ ക്രിമിനലുകള്‍ നാളെ പുതിയൊരു സുനിയുടെയോ റഫീക്കിന്റെയോ ഉദയത്തോടെ കുടിപ്പകയുടെ കത്തിക്കിരയായി ആരുമറിയാതെ ചത്തൊടുങ്ങും.അപ്പോഴും പിന്നിലിരുന്നു ചരട് വലിച്ചവന്‍ ശുഭ്ര വസ്ത്രത്തിനുള്ളില്‍ ഒളിച്ചു പൊതു മണ്ഡലത്തിലും അധികാരഗോപുരങ്ങളിലും കാപട്യത്തിന്റെ ചിരിയും ചിറിയിലൊട്ടിച്ചു യഥേഷ്ടം വിലസും. അത് കൊണ്ട് തന്നെ കൊന്നതാര് എന്നതിനേക്കാള്‍ പ്രധാനം കൊല്ലിച്ചതാര് എന്നതിന്
വരുന്നു.
എന്ത് കൊണ്ടാണ് ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇങ്ങനെയൊക്കെയായി മാറിക്കൊണ്ടിരിക്കുന്നത്
എന്ന ചോദ്യം പ്രസക്തമാണ്. ലോകത്ത് അധികാര രാഷ്ട്രീയത്തിന്റെ അയലത്ത് ചുറ്റിത്തിരിയാന്‍ അവസരം കിട്ടിയപ്പോഴൊക്കെ കമ്മ്യുണിസ്റ്റ് നേതൃത്വം ഇങ്ങിനെയൊക്കെ തന്നെയായിരുന്നു എന്നതാണതിന്റെ ഉത്തരം. അതായത് ആ രാഷ്ട്രീയത്തിന്റെ ജനിതകമായ ഒരു സ്വഭാവമാണിതെന്ന് ചുരുക്കം. ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഇന്ന് ജീവനോടെ ബാക്കി നില്‍ക്കുന്നവയില്‍ സ്റ്റാലിനിസത്തെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന കുറച്ചെണ്ണത്തില്‍ ഒന്നാണ് ഇന്ത്യയിലെ സി. പി. എം.
Labels:
സമകാലികം
Friday, 13 April 2012
കണി
പൊന്‍വെയില്‍ പൂക്കുന്ന
മേടപ്പുലരിയിലേക്ക്
രാവ് മിഴി തുറക്കെ
അകത്തെ മുറിയില്‍
മരപ്പലകയിട്ട്
ചെമ്പട്ട് വിരിച്ചു
പൊന്നുരുളി നിറയെ
പിടിയരിമണികള്‍
ഒരു ചെമ്പരത്തിപ്പൂ
അരമുറി തേങ്ങ
ഒരു പടന്ന ഏത്തയ്ക്ക
ചന്ദനം പടര്‍ത്തി തിരികള്‍
സ്വര്‍ണ വെള്ളരി
ഇത്തിരി കൊന്നപ്പൂ
ഒറ്റരൂപാ നാണയങ്ങള്
അഞ്ചാറു വെറ്റില
മടക്കിവെച്ച പട്ടുകോടി
കുഴലൂതി നില്‍ക്കുന്ന
കണ്ണനു കാവലായി
എണ്ണത്തിരിയിട്ട് പകര്‍ന്ന
രണ്ടു നിലവിളക്കുകള്‍
കണ്ണ് പൊത്തി
തപ്പി തടഞ്ഞു
ഇടനാഴി പിന്നിട്ടു
കണിയൊരുക്കിയ
അകത്തെ മുറിയിലേക്ക്
ഇനി മിഴി തുറന്നാലും
സ്നേഹസമൃദ്ധിയുടെ
പുതു പുലരിയിലേക്ക്....
(ഒറ്റമൈനയുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് ഹൃദ്യമായ വിഷു ആശംസകള്‍)
Wednesday, 11 April 2012
പറയാതെ വയ്യ! (ഗുന്തര്‍ ഗ്രാസ്)
കാലങ്ങളായി മറയേതുമില്ലാതെ
യുദ്ധക്കളിയില്‍ യഥാ നടന്നുവരുന്നതിനെപ്പറ്റി
എല്ലാത്തിനുമൊടുക്കം നമ്മളില്‍ അതിജയിച്ചവര്‍
മികച്ച അടിക്കുറിപ്പുകളായി മാറിയിട്ടും
അപ്രഖ്യാപിതാവകാശമാണ് ആദ്യപ്രഹരം
ഇറാനികള്‍ക്ക് നാശം വിതക്കുവാനെന്നത്
വലിയ വായാല്‍ ശബ്ദമുഖരിതമാക്കി
സംഘടിതാഘോഷങ്ങളിലേക്ക് നയിച്ച്
കാരണമോ, തങ്ങളുടെ അധികാരമണ്ഡലത്തില്‍
ആറ്റംബോംബുകള്‍ നിര്മ്മിക്കപ്പെടുന്നുണ്ടാവാം
അതെ, ഞാനെന്തിനു മടിക്കണം
ആ നാടിന്റെ പേര് പറയാന്‍
കാലങ്ങളായി (രഹസ്യമാണെങ്കിലും)
ഒരു ആണവഭീമന്‍ നിലനില്‍പ്പുണ്ടെന്നു
മേല്‍നോട്ടമില്ലാതെ വിധേയത്വമില്ലാതെ
ഒരു നിരീക്ഷണത്തിനും അവസരം കൊടുക്കാതെ
സത്യത്തിനു നേരെയുള്ള ഈ ആഗോള നിസ്സംഗത
എന്റെ മൌനം പോലും അതിന്റെ സന്തതിയാവാം
അതെന്നില്‍ കുറ്റകരമായ കള്ളമായങ്ങനെ വളരുന്നു
തമസ്കരണത്തിന്റെ നിമിഷം മുതല്ക്കതെന്നെ
ഒരു ശിക്ഷാപാത്രമാവാന്‍ നിര്‍ബന്ധിതമാക്കുന്നു
ജൂതവിരോധിയെന്നു തുല്യം ചാര്‍ത്തിയേക്കാം
ഏറെ പരിചിതമായിക്കഴിഞ്ഞിട്ടുണ്ട് ഈ വിധിക്കല്‍
Tuesday, 3 April 2012
വേനല്‍ ഡയറി
പുഴയെന്നോ ആറെന്നോ പേര് വിളിക്കും
നൂല് പോലെയെന്തോ ബാക്കിവെച്ച്
സായാഹ്നത്തിലെത്തിയ മുത്തശ്ശിയെപ്പോലെ
തലമുറകളെയൂട്ടിയതിന്റെ ഞരമ്പടയാളം
മാറില്‍ തൊലി തുളച്ചു തിണര്‍പ്പിച്ചു കാട്ടി
ആഴിക്കേഴയലത്ത് വെച്ച് തന്നെ
നീരൊട്ടി ചത്ത് മലച്ചങ്ങനെ...
നെല്ല് പാറ്റുന്ന പെണ്ണുങ്ങള്‍
കാറ്റെടുത്ത പതിരില്‍ വിയര്‍ത്തൊട്ടി
തിണര്‍ത്തു ചുവന്ന തൊലിമടക്കുകളില്‍
ഒരായുസ്സിന്റെ മുഴുവന്‍ തീപാടുകള്‍
കനലെന്നോ വെയിലെന്നോ പരാതി പറയില്ല
പത്തായം നിറച്ചാല്‍ അര പറ നെല്ല്
ഇല്ലേല്‍ കള്ളിന് കാശ് ചോദിച്ചു കണവന്റെ തല്ല്
കതിരൂറ്റി പതിരെടുത്ത വയ്ക്കോല്‍ കണക്കെ
നനവു വറ്റിയ ഒരുപിടി പാഴ്ജന്മങ്ങള്‍
വിതച്ചും കൊയ്തും മെതിച്ചും കൊണ്ടേയിരിക്കുന്നു
കിനാവറ്റ ഉള്ളിന്റെ ഉറവ നിലച്ച തരിശില്‍ പിന്നെയും...
ചുവപ്പ് കറുപ്പ് മഞ്ഞ പച്ച
തുമ്പൊടിഞ്ഞ ഓലയില്‍ ഊയലാടി വേനല്‍തുമ്പികള്‍
വേട്ടയുടെ നേരം നോക്കിയിരിപ്പാണ് താഴെ
തൊടി നിറഞ്ഞ തൊട്ടാവാടിയെ ചവിട്ടി മെതിക്കും
മുള്ള് കൊണ്ട നീറ്റലില്‍ കാലില്‍ ചോര പൊടിയും
പിന്നാലെ പമ്മിയെത്തി വാലിലൊരു പിടുത്തം
വാല്‍മടക്കി വിരലിലേക്കൊടിഞ്ഞു വന്നൊരു കടിയുണ്ട്
കൈ കുടഞ്ഞിട്ടാല്‍ വാല്മുറിഞ്ഞു കയ്യില്‍ പോരും
പ്രാണവേദനയില്‍ ഒരു പിടച്ചിലാണ്
പിന്നെ ഉയര്‍ന്നു പൊങ്ങി താഴേക്കൊരു വരവുണ്ട്
കൂപ്പു കുത്തി ഉറുമ്പിന്‍പുറ്റിലേക്ക് സദ്യയായി
ആനത്തുമ്പിയെ വാലില്‍ പിടിക്കരുത്
ഇരുവശത്ത് നിന്നും വിരല്‍ക്കെണി തീര്‍ത്തു വരണം
ചിറകിനിട്ടു പിടുത്തം വീഴണം
പിന്നെ നൂലില്‍ കെട്ടി ഭാരം വലിപ്പിക്കാം
കൈകാലുകളാല്‍ കല്ലെടുപ്പിക്കാം
ഒടുവില്‍ രസം മാറുമ്പോള്‍ ഒരേറാണ്
കെട്ട് വീണു പാതി മുറിഞ്ഞ വാലും കൂടെ നൂലും
ഒരു വേനലാകെ പറന്നു തീര്‍ക്കാനുള്ള മോഹവും
വല്ല മരക്കൊമ്പിലോ മതില്കെട്ടിലോ തൂങ്ങിയാടും....
Labels:
കവിത
Thursday, 22 March 2012
അധരചിത്രങ്ങള്‍
പവിഴാധരങ്ങള്‍ക്കിടയിലൂടെ കാമനപൂത്ത രസമുകുളങ്ങളില്‍ നാവേറ്റപ്പോള്‍ പൂവുടലാകെ പടര്‍ന്നു കയറിയ
ഒരു വിദ്യുത് തരംഗത്തില്‍ അവളൊന്നുലഞ്ഞതായി തോന്നി.
കോട വന്നു പൊതിഞ്ഞ ജനല്‍ ചില്ലിലൂടെ പുലരി കീറി വരുന്നതിന്‍റെ നേര്‍ത്ത വെട്ടം കാണാം. പാദം മുതല്‍ ശിരസ്സ് വരെ തണുപ്പ് അരിച്ചു കയറിയതിനാല്‍ മരവിപ്പ് മാറ്റാന്‍ ഉടലിന്‍റെ ചൂട് പരസ്പരം പകര്‍ത്തി ഞങ്ങള്‍ കട്ടിപ്പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറി.
മദിരാശിയിലെ ഈയൊരു ശിശിരം എനിക്കേറെ പ്രിയപ്പെട്ടതാവുന്നത് മഞ്ഞു പൂത്തുനിന്ന കഴിഞ്ഞ പകലിലാണ് അവിചാരിതമായി ജാനറ്റ് ഒരു ഉഷ്ണമായി എന്നിലേക്ക് പടര്‍ന്നു കയറിയത്.
മദിരാശി സെന്ട്രലിനു പുറത്തു അഡയാര്‍ ബ്രിഡ്ജ് തുടങ്ങുന്നിടത്ത് താഴെ ഒരു കരിങ്കല്‍ കുറ്റിയിലിരുന്നു റോഡിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്ന എന്‍റെ മുന്നിലൂടെ കമ്പിളിക്കുപ്പായത്തില്‍ പൊതിഞ്ഞ കുറെ ആണ്‍-പെണ്‍ രൂപങ്ങള്‍ നിരനിരയായി ജോഗ് ചെയ്തു നീങ്ങുന്നു. മിക്കവരും കോടമ്പാക്കത്തും മദ്രാസിലും പരിസരത്തുമായി സിനിമാ ഭ്രാന്തു കേറി
വര്‍ഷങ്ങള്‍ക്കു മുമ്പേ ചേക്കേറി പ്രതികൂലതകളോട് മല്ലടിച്ച് താരങ്ങളായവരും അവരുടെ
സില്‍ബന്തികളും കുടുംബാംഗങ്ങളും ആണ്. അലസ ജീവിതത്തിന്‍റെ ദുര്‍മേദസ്സുകളെ
ഉരുക്കിക്കളയാന്‍ അവരനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടു എനിക്ക് ഉള്ളില്‍ ചിരി വന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പേ ചേക്കേറി പ്രതികൂലതകളോട് മല്ലടിച്ച് താരങ്ങളായവരും അവരുടെ
സില്‍ബന്തികളും കുടുംബാംഗങ്ങളും ആണ്. അലസ ജീവിതത്തിന്‍റെ ദുര്‍മേദസ്സുകളെ
ഉരുക്കിക്കളയാന്‍ അവരനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടു എനിക്ക് ഉള്ളില്‍ ചിരി വന്നു.
അവര്‍ക്ക് പിന്നില്‍ അനുസരണയോടെ മെല്ലെ നീങ്ങുന്ന ആഡംബര കാറുകളില്‍ നിന്നുമുള്ള
മഞ്ഞ വെളിച്ചം പടര്‍ത്തിയ നിഴലുകള്‍ കൂറ്റന്‍ സത്വങ്ങളെപ്പോലെ അവര്‍ക്ക് മുമ്പേ
മഞ്ഞ വെളിച്ചം പടര്‍ത്തിയ നിഴലുകള്‍ കൂറ്റന്‍ സത്വങ്ങളെപ്പോലെ അവര്‍ക്ക് മുമ്പേ
പരന്നു നടക്കുന്നുണ്ടായിരുന്നു. ഡിസംബറിന്‍റെ കാഠിന്യം മുഴുവന്‍ അന്തരീക്ഷത്തില്‍ മൂടി നില്‍പ്പുണ്ട്. നിശ്വാസങ്ങള്‍ക്കൊപ്പം പുറത്തേക്കു വരുന്ന മഞ്ഞുപുകയില്‍ വിണ്ടു കീറിയ
ചുണ്ടുകള്‍ എരിഞ്ഞു തുടങ്ങി. ശൈത്യം സൂചിമുന പോലെ ഓവര്‍കോട്ടിനകത്തേക്ക്
കുത്തിയിറങ്ങുന്നു.
കുത്തിയിറങ്ങുന്നു.
Labels:
കഥ
Tuesday, 29 November 2011
ഓര്‍മ്മക്കൂട്ടില്‍ 3 - ഓര്‍മയിലെ രണ്ടാം ക്ലാസ്
പ്രവാസത്തിന്റെ ഊഷരതയില്‍ നിന്നും പിറന്ന മണ്ണിന്‍റെ ഊഷ്മളതയിലേക്ക് പറന്നിറങ്ങിയ ഇക്കഴിഞ്ഞ ഓണക്കാലത്തെ ഒരു സുന്ദര പകല്‍. വീട്ടിലെ സ്വീകരണമുറിയിലെ സോഫയില്‍ അട്ടം നോക്കിക്കിടക്കുകയായിരുന്ന എന്‍റെ അടുത്തേക്ക് ഒരാള്‍ കടന്നു വരുന്നു. വെളുത്ത കുപ്പായത്തിന്‍റെ കീശയില്‍ കുത്തി നിറച്ച ഒരു പാട് കടലാസുകള്‍ക്കിടയില്‍ നിന്നും നാലായി മടക്കിയ ഒരു മുഷിഞ്ഞ പേപ്പര്‍ കഷ്ണം പുറത്തേക്കെടുത്തു എന്‍റെ മുന്നിലേക്ക് നീട്ടിക്കൊണ്ടദ്ദേഹം അരികിലായി ഇരുന്നു. കൊല്ലങ്ങളുടെ പഴക്കം കൊണ്ടാവണം ആ പേപ്പര്‍ കഷ്ണത്തിന്‍റെ അരികുകള്‍ ദ്രവിച്ചു ഉടനീളം ഒരു പിങ്ക് നിറം പരന്നിരിക്കുന്നു. ഞാന്‍ ഒന്നും മനസ്സിലാകാതെ അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു.
"സൂക്ഷിച്ചു വെച്ചിരുന്ന പഴയ കുറെ പേപ്പറുകള്‍ വെറുതെ പരതി നോക്കിയപ്പോള്‍ കിട്ടിയതാണ്. അതിലേക്കു നോക്കിയിരുന്നു ഞാന്‍ ഇന്നലെ ഒരുപാട് കരഞ്ഞു"
![]() |
| ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം |
പ്രവാസത്തിന്‍റെ ഊഷരതയില്‍ നിന്നും പിറന്ന മണ്ണിന്‍റെ ഊഷ്മളതയിലേക്ക് പറന്നിറങ്ങിയ ഇക്കഴിഞ്ഞ ഓണക്കാലത്തെ ഒരു സുന്ദര പകല്‍. വീട്ടിലെ സ്വീകരണമുറിയിലെ സോഫയില്‍ അട്ടം നോക്കിക്കിടക്കുകയായിരുന്ന എന്‍റെ അടുത്തേക്ക് ഒരാള്‍ കടന്നു വരുന്നു. വെളുത്ത കുപ്പായത്തിന്‍റെ കീശയില്‍ കുത്തി നിറച്ച ഒരു പാട് കടലാസുകള്‍ക്കിടയില്‍ നിന്നും നാലായി മടക്കിയ ഒരു മുഷിഞ്ഞ പേപ്പര്‍ കഷ്ണം പുറത്തേക്കെടുത്തു എന്‍റെ മുന്നിലേക്ക് നീട്ടിക്കൊണ്ടദ്ദേഹം അരികിലായി ഇരുന്നു. കൊല്ലങ്ങളുടെ പഴക്കം കൊണ്ടാവണം ആ പേപ്പര്‍ കഷ്ണത്തിന്‍റെ അരികുകള്‍ ദ്രവിച്ചു ഉടനീളം ഒരു പിങ്ക് നിറം പരന്നിരിക്കുന്നു. ഞാന്‍ ഒന്നും മനസ്സിലാകാതെ അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു.
"സൂക്ഷിച്ചു വെച്ചിരുന്ന പഴയ കുറെ പേപ്പറുകള്‍ വെറുതെ പരതി നോക്കിയപ്പോള്‍ കിട്ടിയതാണ്. അതിലേക്കു നോക്കിയിരുന്നു ഞാന്‍ ഇന്നലെ ഒരുപാട് കരഞ്ഞു"
പ്രായം തളര്‍ത്തി തുടങ്ങിയ അദ്ദേഹത്തിന്‍റെ കണ്‍കോണുകളില്‍ ഈറന്‍ മുത്തുകള്‍ നിറഞ്ഞു തിളങ്ങുന്നത് കണ്ടതോടെ അനിയന്ത്രിതമായ ആകാംക്ഷയില്‍ ഞാന്‍ ആ കടലാസിലൂടെ കണ്ണോടിച്ചു. എന്‍റെ അകം ഇരുപത്തൊന്നു വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു സ്കൂള്‍ ക്ലാസ് മുറിയിലേക്ക് അതിവേഗം ചുരുങ്ങി. ഞാനൊരു രണ്ടാം ക്ലാസുകാരനായി പുനരവതരിച്ചു. ഒരുപാട് ഓര്‍മചിത്രങ്ങളുടെ ഒരു തിരനോട്ടമായിരുന്നു പിന്നെ കുറേ നേരത്തേക്ക്. പ്രിയപ്പെട്ട പാത്തുമ്മ ടീച്ചര്‍ കയ്യില്‍ ഒരു കൂരിമരത്തിന്റെ വടിയുമായി മേശയില്‍ ഉച്ചത്തില്‍ അടിച്ചു രണ്ടാം ക്ലാസിലെ പോക്കിരികളെ അടക്കിയിരുത്തുന്ന ചിത്രം, ആറാം വയസ്സിലെ ഡിഫ്തീരിയക്കോ മറ്റോ ഉള്ള കുത്തിവെപ്പ് കഴിഞ്ഞു ചന്തിയില്‍ കൈയുഴിഞ്ഞു ആര്‍ത്തുകരഞ്ഞു ക്ലാസ്സിലേക്കോടി വരുന്ന സഹപാഠികളെ കണ്ടു മുട്ട് വിറച്ചു രണ്ടാം ക്ലാസിന്റെ മുന്നില്‍ നിന്നും കുത്തിവെപ്പ് നടക്കുന്ന സ്റ്റാഫ് മുറിയിലേക്ക് നീളുന്ന വരിയില്‍ തങ്ങളുടെ ഊഴവും കാത്തു നിലവിളിയോടെ നില്‍ക്കുന്ന ചിത്രം, കടലാസ് തുണ്ടുകള്‍ പ്ലാസ്റ്റിക് കവറില്‍ കുത്തിനിറച്ചു ചാക്ക് നൂല് കൊണ്ട് വരിഞ്ഞുണ്ടാക്കിയ കെട്ടുപന്തു കൊണ്ട് ക്ലാസ്സിനകത്തു ഫുട്ബാള്‍ കളിച്ചു ബെഞ്ചിന്‍റെ കാലില്‍ കൊണ്ട് മുറിഞ്ഞ തള്ളവിരലുമായി പീ റ്റീ മാഷുടെ റൂമില്‍ ടിന്ചെര്‍ അയഡിന്‍റെ എരിവു കൊള്ളാന്‍ കാത്തിരിക്കുന്ന വേദനാചിത്രം, സ്കൂളിനു മുന്നിലെ പെട്ടിപ്പീടികയില്‍ നിന്നും വാങ്ങിയ ഉപ്പുവെള്ളത്തില്‍ പുഴുങ്ങിയ സ്വീറ്റ് കോണിന്‍റെ ബാക്കിയാകുന്ന തണ്ട് കൊണ്ട് സ്കൂളിന്‍റെ ഓടെറിഞ്ഞു പൊട്ടിച്ചതിന് ഹെഡ്മാഷ് കുര്യന്‍ സാറിന്‍റെ കയ്യില്‍ നിന്നും ചൂരല്‍ കഷായം ഏറ്റുവാങ്ങുന്നതിന്‍റെ ദയനീയ ചിത്രം,
Labels:
ഓര്‍മ്മക്കുറിപ്പുകള്‍
Saturday, 12 November 2011
Tuesday, 11 October 2011
മേരെ ഗീത് അമര്‍ കര്‍ ദോ....
ആസ്വാദകര്‍ക്ക് അവരുടെ കുട്ടിക്കാലവും മഴയും കടലാസുതോണിയും തിരികെ കൊടുത്ത...., കൂട്ടുകാരും പ്രണയകഥയിലെ പ്രതിനായകനുമില്ലാത്ത വിചിത്ര നഗരത്തിലൂടെ സഹചാരിയെ തേടിയലഞ്ഞ...., മുല്ലപ്പൂക്കളെ ദ്യോതിപ്പിക്കുന്ന കുഞ്ഞു നയനങ്ങളുള്ള പ്രേയസിയെക്കുറിച്ച് കാമുക ഹൃദയങ്ങളെ പാടിയുലച്ച... ഗസല്‍ സംഗീതത്തിലെ ഒരു ഇതിഹാസം പാട്ട് നിര്‍ത്തി അനശ്വരതയിലേക്ക് നടന്നു നീങ്ങി...
ആ ശബ്ദ സൌകുമാര്യത്തിനു മുന്നില്‍ ഒരു പിടി ഗസല്‍ പൂക്കള്‍...
Labels:
പാട്ട്
Monday, 3 October 2011
നന്ദി സൗഹൃദമേ നന്ദി....
ഒട്ടും വിചാരിച്ചതല്ല, കാലങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു കൂടിച്ചേരല്‍ ഉണ്ടാകുമെന്ന്. കാലിക്കറ്റ് യൂനിവേര്‍സിറ്റി കാന്‍റീന്‍ മുറ്റത്തെ പേരാലിന്‍റെ ചുറ്റുതറയില്‍ ഓര്‍മകളുടെ വേലിയേറ്റങ്ങളുമായി ഞങ്ങള്‍ നാലുപേര്‍. തൃശൂര്‍ പൂരനഗരിയിലെ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഇതുപോലൊരു ആല്‍ത്തറയില്‍ ഇതേ കൂട്ടം ഒരിക്കല്‍ ഇരുന്നിട്ടുണ്ട്. അതിനും മുമ്പ് കണ്ണൂര്‍ യൂനിവേര്‍സിറ്റി കാമ്പസിന്‍റെ മുന്നില്‍ ഊഞ്ഞാല്‍പ്പടി പോലെ താഴ്ന്നു കിടന്ന ഒരു മരക്കൊമ്പിലും. അന്നഞ്ചു പേര്‍.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിതള്‍ കൊഴിഞ്ഞു പോയിരിക്കുന്നു. ഹേമന്തത്തെ വരവേല്‍ക്കാന്‍ വസന്തത്തില്‍ തളിര്‍ത്തു വിരിഞ്ഞ അഞ്ചിതള്‍പൂവില്‍ നിന്നൊരിതളിന്‍റെ അനിവാര്യമായ പൊഴിച്ചില്‍.
ചില പിന്‍മടക്കങ്ങള്‍ അങ്ങിനെയാണ്, അറിയാത്ത തുരുത്തുകളിലേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോള്‍ ആദ്യത്തെയൊരന്ധാളിപ്പ്, പിന്നെ ഒരു നിഷേധിയെപ്പോലെ മനസ്സിനെ ഫാന്‍റസികളിലേക്ക് മേച്ചു വിടുന്നു, പിന്നെ പിന്നെ മടുപ്പിന്‍റെ കുപ്പായമണിഞ്ഞു ഒരു പാകപ്പെടലിന്‍റെ ജീവിതപ്പെട്ടു പോകല്‍...
ഓര്‍മ മരുന്നും ഒപ്പം മാരണവും ആകുന്ന ചില നേരങ്ങള്‍, നേരറിവുകള്‍, നെരിപ്പോടുകള്‍...
ഇനിയും പൊഴിയുവാന്‍ ഋതുഭേദങ്ങള്‍ക്ക് കാതോര്‍ത്ത് ശേഷിക്കുന്ന ഇതളുകള്‍....
സൗഹൃദമേ.....
നിങ്ങളെന്റെ പ്രാണനുതിര്‍ന്നു വിങ്ങി തുടങ്ങിയ ഉള്ളിന്‍റെ പൊള്ളലില്‍ തളിച്ച് പോയ തീര്‍ത്ഥം പുനര്‍ജ്ജനിയുടെ നാമ്പുകള്‍ മുളപ്പിച്ചു. അതില്‍ ഇലകളും പൂക്കളും കനികളും ഉണ്ടായി. വേരുകള്‍ മണ്ണിന്‍റെ മാറിലേക്ക് ആഴ്ത്തി അത് നിലയുറപ്പിച്ചു. നിങ്ങള്‍ പകര്‍ന്ന സ്നേഹത്തിന്‍റെ ധാതുവൂറ്റി പല ശിഖരങ്ങളായി പടര്‍ന്നു.
സൗഹൃദമേ.....
നിങ്ങളെന്റെ പ്രാണനുതിര്‍ന്നു വിങ്ങി തുടങ്ങിയ ഉള്ളിന്‍റെ പൊള്ളലില്‍ തളിച്ച് പോയ തീര്‍ത്ഥം പുനര്‍ജ്ജനിയുടെ നാമ്പുകള്‍ മുളപ്പിച്ചു. അതില്‍ ഇലകളും പൂക്കളും കനികളും ഉണ്ടായി. വേരുകള്‍ മണ്ണിന്‍റെ മാറിലേക്ക് ആഴ്ത്തി അത് നിലയുറപ്പിച്ചു. നിങ്ങള്‍ പകര്‍ന്ന സ്നേഹത്തിന്‍റെ ധാതുവൂറ്റി പല ശിഖരങ്ങളായി പടര്‍ന്നു.
സൗഹൃദമേ...
ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ ജീവിതാഭ്യാസത്തിന്‍റെ സൂത്രവാക്യങ്ങള്‍ ഒന്നുമില്ലാത്ത, മത്സരത്തിന്‍റെ കുറുക്കുവഴികള്‍ അടയാളപ്പെടുത്താത്ത ഏതാനും താളുകള്‍ നിങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. അലയും നിലാവും പൂക്കളും പൂമ്പാറ്റയും പാട്ടും കവിതയും പരിഭവവും പരാതിയും ഒക്കെ ചേര്‍ന്ന് ജലച്ചായത്തില്‍ തീര്‍ത്ത ഒരു സുന്ദരചിത്രം പോലെ പല വര്‍ണങ്ങള്‍ ചാര്‍ത്തിയ താളുകള്‍...
സൗഹൃദമേ...
നിങ്ങള്‍ക്കെങ്ങനെയാണ് ഞാന്‍ നന്ദി കാണിക്കേണ്ടത്? വഴി മറന്നു മറവിയിലേക്ക് നടന്നു പോകുന്ന പഥികന്റെ പിന്നില്‍ ഒരു ഒറ്റത്തിരി റാന്തലുമായി വന്നു നല്ല ഓര്‍മകളുടെ നിലാപെയ്ത്തില്‍ കുളിച്ച ലക്ഷ്യവിതാനത്തിലേക്ക് തിരികെ നടത്തിയതിന്, അക്ഷരക്കൂട്ടുകള്‍ക്കൊപ്പം ആഘോഷക്കൂട്ടുകളൊരുക്കി ഒരു ഉത്സവകാലം സമ്മാനിച്ചതിന്, കരുതലും കാമനയും പ്രണയവും വിരഹവും വിഷാദവും എല്ലാം ചേര്‍ത്ത ഒരു വിശേഷകൂട്ട് ഒരുക്കി ഇനിയും നിര്‍വ്വചിക്കപ്പെടേണ്ടതായ ഒരു സവിശേഷ ബന്ധം (അതോ ബന്ധനമോ?) കൊരുത്ത് തമ്മില്‍ തമ്മില്‍ കാത്തതിന്,
ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ ജീവിതാഭ്യാസത്തിന്‍റെ സൂത്രവാക്യങ്ങള്‍ ഒന്നുമില്ലാത്ത, മത്സരത്തിന്‍റെ കുറുക്കുവഴികള്‍ അടയാളപ്പെടുത്താത്ത ഏതാനും താളുകള്‍ നിങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. അലയും നിലാവും പൂക്കളും പൂമ്പാറ്റയും പാട്ടും കവിതയും പരിഭവവും പരാതിയും ഒക്കെ ചേര്‍ന്ന് ജലച്ചായത്തില്‍ തീര്‍ത്ത ഒരു സുന്ദരചിത്രം പോലെ പല വര്‍ണങ്ങള്‍ ചാര്‍ത്തിയ താളുകള്‍...
സൗഹൃദമേ...
നിങ്ങള്‍ക്കെങ്ങനെയാണ് ഞാന്‍ നന്ദി കാണിക്കേണ്ടത്? വഴി മറന്നു മറവിയിലേക്ക് നടന്നു പോകുന്ന പഥികന്റെ പിന്നില്‍ ഒരു ഒറ്റത്തിരി റാന്തലുമായി വന്നു നല്ല ഓര്‍മകളുടെ നിലാപെയ്ത്തില്‍ കുളിച്ച ലക്ഷ്യവിതാനത്തിലേക്ക് തിരികെ നടത്തിയതിന്, അക്ഷരക്കൂട്ടുകള്‍ക്കൊപ്പം ആഘോഷക്കൂട്ടുകളൊരുക്കി ഒരു ഉത്സവകാലം സമ്മാനിച്ചതിന്, കരുതലും കാമനയും പ്രണയവും വിരഹവും വിഷാദവും എല്ലാം ചേര്‍ത്ത ഒരു വിശേഷകൂട്ട് ഒരുക്കി ഇനിയും നിര്‍വ്വചിക്കപ്പെടേണ്ടതായ ഒരു സവിശേഷ ബന്ധം (അതോ ബന്ധനമോ?) കൊരുത്ത് തമ്മില്‍ തമ്മില്‍ കാത്തതിന്,
സൗഹൃദമേ...
പകരം തരാന്‍ ഈയുള്ളവന്‍റെ കയ്യിലെന്തുണ്ട്? പുറംപൂച്ചിനാല്‍ തീര്‍ത്ത സിരകളും ഗര്‍വ്വിന്‍റെ അശുദ്ധി പേറും ചുവപ്പിനെ വഹിക്കുന്ന ധമനികളും നിറഞ്ഞ ഒരു മിടിക്കുന്ന മാംസപിണ്ഡ മല്ലാതെ! ഇതെടുത്തു കൊള്‍ക, ഓരോ മിടിപ്പും നിങ്ങള്‍ക്കുള്ള ഈയുള്ളവന്‍റെ നന്ദി പ്രഘോഷണമാകട്ടെ.
Labels:
ഓര്‍മ്മക്കുറിപ്പുകള്‍
Monday, 22 August 2011
രാഹുല്‍ ദ്രാവിഡ് - ക്ലാസിക് ക്രിക്കറ്റിന്‍റെ എന്‍സൈക്ലോപിഡിയ
അയാള്‍ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ പാകിയ വഴികളിലൂടെ നടക്കും, എത്ര ദൂരവും...., സാഹചര്യം അയാളോട് അത് ആവശ്യപ്പെടുന്നുവെങ്കില്‍.....
വേഗത പോലും നിര്‍ണയിക്കാനാവാത്ത വിധം ചാട്ടുളി പോലെ പന്ത് കുത്തി തിരിയുന്ന ആസ്ട്രേലിയന്‍ മണ്ണിലെ പെര്‍ത്തില്‍,
നെഞ്ചു വരെ ഉയര്‍ന്നു പൊങ്ങുന്ന ബൌണ്‍സറുകളുടെ മരണക്കെണിയൊരുക്കുന്ന ബ്രിസ്ബേനില്‍,
പ്രവചനാതീതമായ പന്തിന്‍റെ കറക്കം കൊണ്ട് സ്പിന്നര്‍മാരുടെ ഇഷ്ട ഗ്രൗണ്ടായി മാറിയ സിഡ്നിയിലെയും, അഡലൈഡിലെയും ഈര്‍പ്പം വറ്റി വരണ്ട പിച്ചുകളില്‍,
സീമര്‍മാരുടെ വിളനിലമായ മെല്‍ബണില്‍, റിവേര്‍സ് സിംഗുകള്‍ യഥേഷ്ടം പിറക്കുന്ന ഇംഗ്ലിഷ് മണ്ണിലെ ഓവലില്‍,
ഫാസ്റ്റ് ബൌളര്‍മാരുടെ പറുദീസയായ ന്യൂസിലാന്റിലെ ഈഡന്‍ പാര്‍കിലും ഓക് ലാന്‍ഡിലും,
ബാറ്റ്സ്മാന്‍മാരുടെ ചങ്കിടിപ്പ് കൂട്ടുന്ന വിണ്ടു കീറിയ കരീബിയന്‍ പിച്ചുകളില്‍,
ചുട്ടു പഴുത്തു കിടക്കുന്ന ഏഷ്യന്‍ ഗ്രൌണ്ടുകളില്‍....
ഇവിടങ്ങളിലെല്ലാം വില്ലോമരത്തില്‍ കടഞ്ഞെടുത്ത ഒരു മാന്ത്രികവടിയുമായി വന്‍മതിലുപോലെ പ്രതിരോധത്തിന്‍റെ ആള്‍രൂപമായി ഒരു അവധൂതനെപ്പോലെ അയാള്‍.....
Labels:
Rahul Dravid,
സമകാലികം
Saturday, 20 August 2011
ജോണ്‍സണ്‍ - മെലഡിയുടെ ഗുല്‍മോഹര്‍...
മൂന്നു പതിറ്റാണ്ട് കാലം കൊണ്ട് മലയാളത്തില്‍ വിരിയിച്ചെടുത്ത ഒരു പിടി മെലഡികളുടെ മാത്രം മാസ്മരികത മതി ജോണ്‍സണ്‍ എന്ന കുറിയ മനുഷ്യന്‍ അനശ്വരനായി ഇവിടെ നില നില്‍ക്കാന്‍. ശാസ്ത്രീയമായി കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി ഒന്നും അഭ്യസിക്കാത്ത ജോണ്‍സണ്‍ സുധ ധന്യാസിയിലും കല്യാണിയിലും മോഹനത്തിലും ആഭേരിയിലും പഹാടിയിലും കാപി രാഗത്തിലുമെല്ലാം കടഞ്ഞെടുത്ത പാട്ടുകള്‍ ജന്മസിദ്ധമായ സര്‍ഗ വൈഭവത്തിന്‍റെ കയ്യൊപ്പുകള്‍ ചാര്‍ത്തിയ സംഗീതാല്ഭുതങ്ങളാണ്.
പ്രണയിനിക്ക് കൊടുക്കാന്‍ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടേതാണെന്നു ചോദിച്ചാല്‍ ആദ്യം വരുന്നവയിലൊന്ന് തീര്‍ച്ചയായും പൂവച്ചല്‍ ഖാദറിന്‍റെ വരികള്‍ക്ക് ജോണ്‍സണ്‍ ഈണമിട്ടു യേശുദാസ് പാടിയ 'ഒരു കുടക്കീഴില്‍' എന്ന ജോഷി ചിത്രത്തിലെ "അനുരാഗിണീ ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍...."
ആയിരിക്കും എന്നതില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല.
ഗായകനെന്ന നിലയില്‍ എം ജി ശ്രീകുമാറിന് മേല്‍വിലാസമുണ്ടാക്കി കൊടുത്ത കിരീടത്തിലെ " കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി....", കൗമാര സ്വപ്നങ്ങളില്‍ ഗന്ധര്‍വ സാന്നിധ്യം നിറച്ച 'ഞാന്‍ ഗന്ധര്‍വന്‍' എന്ന ചിത്രത്തിലെ " ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...", തെരുവുഗീതത്തിനും ക്ലാസ് മെലഡിയുടെ സങ്കേതങ്ങള്‍ പറ്റുമെന്ന് കാണിച്ച ചെങ്കോലിലെ "മധുരം ജീവാമൃത ബിന്ദു...", കെ എസ് ചിത്രയുടെ എന്നത്തെയും മാസ്റ്റര്‍ പീസ് ആയ ചമയത്തിലെ "രാജഹംസമേ....", ഓ എന്‍ വി യുടെ തൂലികയില്‍ നിന്നുതിര്‍ന്നു വീണ വരികള്‍ക്ക് മെലഡിയുടെ തേന്‍ പുരട്ടി ജോണ്‍സണ്‍ അവതരിപ്പിച്ച പൊന്‍മുട്ടയിടുന്ന താറാവിലെ " കുന്നിമണി ചെപ്പു തുറന്നു..", കാവാലത്തിന്‍റെ വരികള്‍ക്ക് ജോണ്‍സണ്‍ ജീവന്‍ നല്‍കിയ " ഗോപികേ നിന്‍ വിരല്‍തുമ്പുരുമ്മി..." , കൈതപ്രവുമായി ചേര്‍ന്നൊരുക്കിയ സല്ലാപത്തിലെ "പൊന്നില്‍ കുളിച്ചു നിന്ന... ", നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകളില്‍ ഓ എന്‍ വി യുമായി ചേര്‍ന്ന് "പവിഴം പോല്‍ പവിഴാധരം പോല്‍..", വരവേല്‍പ്പിലെ "ദൂരെ ദൂരെ സാഗരം...", ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലെ "മെല്ലെ മെല്ലെ മുഖപടം..." അങ്ങിനെ എത്രയെത്ര ഗാനോപഹാരങ്ങള്‍....
തൃശ്ശൂരിലെ നെല്ലിക്കുത്ത് ഫെറോന ചര്‍ച്ചിലെ ക്വയറില്‍ പാടി തുടങ്ങി 'വോയിസ് ഓഫ് തൃച്ചുര്‍' എന്ന ഗാനമേള ട്രൂപില്‍ ഹാര്‍മോണിയം മുതല്‍ കോങ്ഗോ ഡ്രം വരെയുള്ള ഒട്ടുമിക്ക സംഗീതോപകരണങ്ങളും ഒറ്റയ്ക്ക് വായിക്കുന്ന അത്ഭുത ബാലനായി വളര്‍ന്നു, ദേവരാജന്‍ മാഷിന്‍റെ ശിഷ്യനായി, സഹായിയായി, 1974 -ല്‍ ഭരതന്‍റെ ആരവത്തില്‍ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ഒരുക്കി ഇന്‍ഡസ്ട്രിയിലേക്ക് വരവറിയിച്ച്, 1981 -ല്‍ സില്‍ക്ക് സ്മിതയുടെ ആദ്യ പടമായ ഇണയെ തേടിയില്‍ ആര്‍ കെ ദാമോദരന്‍റെ വരികള്‍ക്ക് ഈണമിട്ടു ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായി, ആര്‍ കെ ശേഖറിന് ശേഷം അര്‍ജ്ജുനന്‍ മാഷിന്‍റെയും ദേവരാജന്‍റെയും എ ടി ഉമ്മറിന്‍റെയുമെല്ലാം പാട്ടുകള്‍ക്ക് , ഓര്‍ക്കസ്ട്രെഷന് ഒരുക്കി, , കാവാലം , ഓ എന്‍ വി, ചുള്ളിക്കാട്, കെ ജയകുമാര്‍, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങി ഒട്ടുമിക്ക പാട്ടെഴുത്തുകാരുടെയും വരികള്‍ക്ക് ഈണം തീര്‍ത്തു പാട്ടാക്കി, ഇടയിലെ ബീജിയം കമ്പോസ് ചെയ്തു, പാട്ടിന്‍റെ മുഴുവന്‍ ഓര്‍ക്കസ്ട്രെഷന്‍ നിര്‍വഹിച്ചു, സിനിമകള്‍ക്ക് മുഴുനീളം പശ്ചാത്തല സംഗീതം രചിച്ചു, വയലാര്‍ - ദേവരാജന്‍, പി ഭാസ്കരന്‍ - എം എസ് ബാബുരാജ്, ശ്രീ കുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി, ഓ എന്‍ വി - എം ബി ശ്രീനിവാസ് എന്നിങ്ങനെയുള്ള എഴുത്തും ഈണവും ചേര്‍ന്നുള്ള ഹിറ്റ് കോമ്പിനേഷനുകളിലേക്ക് കൈതപ്രം - ജോണ്‍സണ്‍ എന്ന പുതിയ ഒരു കൂട്ടുകെട്ട് കൂടി എഴുതി ചേര്‍ത്ത് അയാള്‍ കാലത്തിനപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നു, തന്‍റെ സന്തതസഹചാരിയായ ഗിറ്റാറിന്‍റെ തന്ത്രികളില്‍ ശോകഹാരിയായ ഒരു നോട്ട് ബാക്കി വെച്ച്.....
ഗാനാഞ്ജലികള്‍....
Tuesday, 9 August 2011
ഓര്‍മ്മക്കൂട്ടില്‍ 2 - പ്രീഡിഗ്രിക്കാലവും പര്‍ദ്ദക്കറുപ്പിലൊളിച്ചു വന്ന ആദ്യാനുരാഗവും
ആഘോഷങ്ങളുടെ പെരുമഴയിരമ്പി വന്ന പ്രീഡിഗ്രീ കാലം, നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ കടന്നു സ്വാതന്ത്ര്യത്തിന്‍റെ അനന്തസാഗരത്തിലേക്കുള്ള ഒരു ക്രാഷ് ലാന്ടിംഗ് ആയിരുന്നു സത്യത്തില്‍ സ്കൂളില്‍ നിന്നും കോളേജിലേക്കുള്ള ആ പറിച്ചു നടല്‍. നൂറോളം പേരുള്ള ക്ലാസ് മുറികള്‍ ഒരു പൂരപ്പറമ്പ് പോലെ ഹരം പകരുന്നതായിരുന്നു. "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' എന്ന പോലെയായിരുന്നു മിക്ക അവറുകളും. ആരൊക്കെയോ കയറി വന്നു മൈക് വെച്ച് ഘോരഘോരം പ്രസംഗിക്കുന്നു. കോളേജില്‍ ടീച്ചര്‍മാര്‍ അല്ല, ലെക്ചര്‍മാരാണുണ്ടാവുക എന്ന് നേരത്തെ സ്കൂള്‍ സാറമ്മാര്‍ പറഞ്ഞു തന്നിരുന്നത് കൊണ്ട് ഇത്തരം പ്രഘോഷണങ്ങള്‍ തുടക്കത്തില്‍ ഞങ്ങള്‍ വളരെ ഭയഭക്തിബഹുമാനത്തോടെ കേട്ട് കൊണ്ടിരുന്നു.
പിന്നെ പിന്നെ ഹാജര്‍ അറിയിക്കാന്‍ മാത്രമായി കയറ്റം. ഹാജരറിയിച്ചാല്‍ പിന്നെ താല്പര്യമില്ലാത്തവര്‍ക്ക് പോകാമെന്ന് പ്രത്യേകം അറിയിപ്പ് തരുന്ന വിശാലമനസ്കരായ കുറച്ചു അധ്യാപകര്‍ ഉണ്ടായിരുന്നതിനാല്‍ അവരെ മാതൃകാധ്യാപകരായി ഞങ്ങള്‍ വാഴ്ത്തി പാടി. അവരെ പുറത്തു വെച്ച് കാണുമ്പോള്‍ എണീറ്റ് നിന്ന് ബഹുമാനിച്ചു, ബസില്‍ സീറ്റൊഴിഞ്ഞു കൊടുത്തു പകരം അതില്‍ അവരെ പിടിച്ചിരുത്തി, സ്റ്റാഫ് ക്ലബ്ബിലേക്ക് സിഗറെറ്റും പാന്‍ പരാഗും എത്തിച്ചു കൊടുത്തു, കാമ്പസിലെ മൂത്രപ്പുരകളില്‍ നടത്തുന്ന കൊത്തുപണികളില്‍ നിന്നും അവരുടെ പേരുകളും ചിത്രങ്ങളും പ്രത്യേകം ഒഴിവാക്കി, അങ്ങിനെയൊരുപാട് സ്നേഹാദരങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ അവര്‍ക്ക് നേരെ പ്രിയ ശിഷ്യഗണങ്ങളായ ഞങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പകരം നന്ദിയായി ഞങ്ങളുടെ അറ്റെന്‍ഡന്‍സ് കൃത്യമായി അവര്‍ മാര്‍ക്ക് ചെയ്തു.
ഇടമഴ പോലെ ചില ഗസ്റ്റ് ലക്ചറര്‍മാര്‍
ഇടമഴ പോലെ ചില ഗസ്റ്റ് ലക്ചറര്‍മാര്‍
നീരൊട്ടി വരണ്ട മണ്ണിലേക്ക് പുതുമഴയിരമ്പിയിറങ്ങുന്നത് പോലെയാണ് ചില പ്രത്യേക പിരീഡുകളില്‍ ഞങ്ങള്‍ ഇടിച്ചു കയറിയിരുന്നത്. കാരണം ചില വിഷയങ്ങളെടുക്കാന്‍ വരുന്ന ഗസ്റ്റ് ലെക്ചര്‍മാരെ ഞങ്ങള്‍ക്കു പെരുത്ത് ഇഷ്ട്ടമായിരുന്നു. പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞ ഉടനെ പഠിപ്പിക്കാനിറങ്ങുന്ന ഇത്തരം പെണ്‍ ലെക്ച്ചര്‍മാര്‍ എന്ത് കൊണ്ടോ ഞങ്ങളില്‍ ക്ലാസില്‍ കയറാനുള്ള ഒരു ത്വരയുണ്ടാക്കുന്നതില്‍ വിജയിച്ചു (ഇതിനെയാണോ ഫിസിക്സില്‍ 'ത്വരണം' എന്ന് പറയുന്നത് ആവോ? . കാരണം പ്രീഡിഗ്രീ ഫിസിക്സിലെ സ്പെസിഫിക് ഹീറ്റ് കപ്പാസിറ്റിയുടെ ഡെഫിനിഷന്‍ എന്നോട് ചോദിച്ചു നോക്കൂ , മണി മണി പോലെ ഞാന്‍ ഉത്തരം പറയും, ഇപ്പോഴും!! ഹീറ്റ് ട്രാന്‍സ്ഫര്‍ പഠിപ്പിച്ച ആ ടീച്ചറുടെ ഒറ്റ ക്ലാസ് പോലും ഞാന്‍ മിസ്സാക്കിയിട്ടില്ല! സത്യം!! ഹി ഹി..)
Labels:
ഓര്‍മ്മക്കുറിപ്പുകള്‍
Monday, 11 July 2011
A Letter to Sam from My Heart....
Dear Sam,
You know very well that I do often hesitate to blog something in English and it doesn't belong to any regret to that language but rather its my compassion towards my native Malayalam, my second mom. But,now, do feel, its the right time to tell something what I honestly earned from you in these hardly two years of companionship and living together.
Still I recollect, it was a terrific afternoon of a worst stormy and hottest day in July of the year 2008, I was in a cab sent from the company which was occupied to its maximum with the employees who were back from their happy holidays. Their gloomy faces made me flashing back the glimpses of the teary moments that I had gone through whenever I was taken back to boarding school after my two months summer holidays. I couldn't see anything through the windshields but just the smog resulted from a suspension of the wriggling tiny sand and humid air. Sam,
When I entered to the company, different varieties of people, more precisely, a cross sectional representation of all the classes of human traits that I have had acquainted during my academics, were exposed in front of me. Really speaking, it is an awesome experience to get a plenty of human beings (I do like to call them human 'characters' as we are all good actors in being 'being') at a hand away when you are really interested in studying traits, behavior, psychological defense mechanisms of individuals, attitudes etc etc. When you own yourself enough experience of getting hurt from those called 'friends' of your past, you will be cautious at its most to scan for a matching wave having a closest wavelength, amplitude and a same phase of interference to have a constructive output in the resulting relationship.
Labels:
ഓര്‍മ്മക്കുറിപ്പുകള്‍
Saturday, 25 June 2011
അനുയാത്ര
ആദ്യമാദ്യം പ്രണയനിര്‍ഭരങ്ങളായിരുന്നു വാക്കുകളും എഴുത്തുകളും. പരസ്പരം കണ്ടെത്താന്‍ എന്തേ ഇത്ര വൈകിപ്പോയെന്ന പരിഭവങ്ങളുടെ വേലിയേറ്റങ്ങളുമായി നിരതെറ്റിയ അക്ഷരങ്ങള്‍. പുലരി പോലെ വെട്ടം നിറഞ്ഞ ഉള്ളിനെക്കുറിച്ച്, ഉറക്കം പിടിതരാതെ ഒളിച്ചുപാര്‍ക്കുന്ന രാവിന്‍റെ കുസൃതിയെക്കുറിച്ച്, തൊലിപ്പുറം തുളച്ചു അകത്തേക്ക് കയറുന്ന തണുപ്പിനെ തടുക്കാനാവാതെ വിറയാര്‍ന്നു പൊട്ടിയ അധരങ്ങളെക്കുറിച്ച്, പൂക്കളും ഇലയും വീണു പല നിറം ചാലിച്ച ഊടുവഴികളിലൂടെ മരപ്പെയ്ത്തില്‍ നനഞ്ഞുള്ള ഒരു സന്ധ്യാസവാരിയെക്കുറിച്ച്, കൊന്ന പൂക്കുന്ന മേടമാസത്തിലെ ചൂടില്‍ വിയര്‍പ്പിലൊട്ടിയുള്ള ഒരു ഉച്ചമയക്കത്തെക്കുറിച്ച്, നിലാവിറ്റ് വീഴുന്ന ഒരു തെളിഞ്ഞ രാത്രിയില്‍ പുഴയോര മണലില്‍ മാനം നോക്കി കിടന്നുള്ള ഒരു കൂട്ടു സതിരിനെക്കുറിച്ച്, ചിറ പൊട്ടി വന്ന ഒഴുക്കില്‍ കുതിച്ചു പായുന്ന വികാരനൗകയെ പിടിച്ചു കെട്ടാനുള്ള പെടാപാടിനെക്കുറിച്ച്, അങ്ങിനെയങ്ങിനെയൊരുപാട് ....
**********************
"പ്രണയമൂറ്റുന്നത് ഒരു കലയാണോ?"
ചോദ്യം അപ്രതീക്ഷിതമായിരുന്നു. അത് കൊണ്ട് തന്നെ ഉത്തരം മൗനത്തില്‍ അവസാനിപ്പിച്ചു ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു.
"ആണല്ലേ, നിന്‍റെ കണ്ണുകള്‍ അങ്ങിനെ പറയുന്നു"
ഞാനൊന്ന് തല കുലുക്കി. ആണെന്നോ അല്ലെന്നോ എന്ന് തിരിച്ചറിയാനാകാത്ത പരുവത്തില്‍.
"എന്നും നോവ് തിന്നുന്നവളുടെ, വിരഹത്തിലൊട്ടി മൗനമേറുന്നവളുടെ, പിന്നില്‍ ഇരുട്ട് മറക്കുന്നവളുടെ, വഴിയിലെന്നുമൊറ്റപ്പെടുന്നവളുടെ, ഇവരുടെയൊക്കെ പ്രണയമൂറ്റിയെടുക്കുന്നത് ഒരു തരം കല തന്നെ!".
Labels:
കഥ
Wednesday, 25 May 2011
ജില്ലയുടെ അഭിമാനമായി ഇര്‍ഫാന്‍, ഓര്‍മ്മകളില്‍ പ്രിയപ്പെട്ട വീ എം സാര്‍
മലപ്പുറം ജില്ല അതിന്റെ കഠിനാധ്വാനത്തിന്റെ ഫലക്കൊയ്ത്തു നടത്തി കൊണ്ടിരിക്കുകയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ട്. എസ് എസ് എല്‍ സി, പ്ലസ് ടു, എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, സിവില്‍ സര്‍വീസ് തുടങ്ങി സമസ്ത മേഖലകളിലും വിജയഭേരി മുഴക്കി ജില്ല മധുരതരമായ ഒരു പകരം വീട്ടലിന്റെ പാതയിലാണ്. പിന്നോക്കത്തിന്റെ നുകം പേറി ഒരു പാട് കാലം പലരുടെയും പരിഹാസത്തിനും അവഹേളനങ്ങള്‍ക്കും പാത്രമായിക്കൊണ്ടിരുന്ന ഒരു ജില്ല വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുടെ വെന്നിക്കൊടി പാറിച്ചു തുടങ്ങിയിരിക്കുന്നു എന്നത് ഈയൊരു നല്ല നാളിന്‍റെ പുലര്‍ച്ചക്കായി അഹോരാത്രം പണിയെടുത്ത നിസ്വാര്‍ത്ഥരും സാത്വികരുമായ മുന്‍കാല മഹാമനീഷികളുടെ സേവനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്. അവര്‍ തെളിച്ച പാതയിലൂടെ ആഷിക് കാരാട്ടിലും അന്‍വര്‍ അലിയും ഡാരിസ് മുഹമ്മദും അസ്‌ലം കുഞ്ഞിമുഹമ്മദും നിഖില്‍ ചന്ദ്രനും ഇസ്ഹാക്ക് ഹസനും കടന്നു ഇപ്പോള്‍ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി ഇര്‍ഫാനില്‍ എത്തി നില്‍ക്കുന്നു നേട്ടങ്ങളുടെ ഈ ഘോഷയാത്ര.
മലപ്പുറം പാണക്കാടിനു സമീപം മറ്റത്തൂര്‍ മൂലപ്പറമ്പ് എന്ന ഒരു തനി നാട്ടിന്‍പുറത്തു നിന്നും 2011 മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം സ്ഥാനത്തേക്കുള്ള ദൂരം ഇര്‍ഫാന്‍ താണ്ടിക്കടന്നത് കഠിനാധ്വാനത്തിലൂടെയായിരുന്നു. ഈ വിജയം എന്നിലുണ്ടാക്കുന്ന സന്തോഷം ഒരു നൊമ്പരത്തിന്റെ അരികു പറ്റിയാണ്. തിരൂരങ്ങാടി പി എസ് എം ഓ കോളേജില്‍ എന്നെ ഏഴു വര്‍ഷത്തോളം കെമിസ്ട്രി പഠിപ്പിച്ച, ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് തലവനായിരുന്ന പ്രിയപ്പെട്ട വീ എം സാറിന്‍റെ മകനാണ് ഇര്‍ഫാന്‍. ഈ മഹാവിജയം കാണാന്‍ പക്ഷെ അദ്ദേഹം ഇല്ലാതെ പോയി എന്ന ദുഃഖം ഇര്ഫാനെപ്പോലെ തന്നെ എന്നെയും നൊമ്പരപ്പെടുത്തുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ മകന്‍റെ കൂടെ ബൈക്കില്‍ കോളേജിലേക്ക് പുറപ്പെട്ട വീ എം സാര്‍ പാണക്കാട്-വേങ്ങര റോഡിലെ ഒരു വളവില്‍ എതിരെ വന്ന സുമോയില്‍ തട്ടി ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നമ്മെ വിട്ടു പിരിഞ്ഞു പോയി. ആ വിവരം അറിയിച്ചു കൊണ്ട് സുഹൃത്തിന്റെ ഫോണ്‍ വന്ന ദിനം വിശ്വസിക്കാനാകാതെ പകച്ചു നിന്നത് ഇന്നും ഓര്‍മ്മയിലേക്ക് കടന്നു വരുന്നു. അദ്ധേഹത്തിന്റെ സ്വപ്നം മകന്‍ സാക്ഷാല്‍ക്കരിച്ചു കാണുമ്പോള്‍ നിറഞ്ഞ സന്തോഷവും അഭിമാനവും തോന്നുന്നു. ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ പഠിക്കാനും ഒരു മിടുക്കനായ ന്യുറോളജിസ്റ്റ് ആകാനുമുള്ള ഇര്ഫാന്റെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്നും ഞങ്ങളുടെ പ്രിയപ്പെട്ട വീ എം സാറിന്‍റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്നും ആത്മാര്‍ഥമായി പ്രാര്‍തഥിക്കുന്നു. മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ ഇര്‍ഫാന് ഹൃദ്യമായ അഭിനന്ദനങ്ങള്‍.....
Subscribe to:
Posts (Atom)





















